---
title: "'സങ്കടം വന്നാൽ‌ ഷാരൂഖ് ഖാൻ മാത്രമല്ല അച്ഛനും കരയും'; മകളോട്  ശിൽപ ബാല"
english_title: "Now the video shared by actress Shilpa Bala on social media is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29089/now-the-video-shared-by-actress-shilpa-bala-on-social-media-is-going-viral"
published_at: "2022-03-01T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dc0bd6bba5_SHILPA.jpg"
keywords: []
---

# 'സങ്കടം വന്നാൽ‌ ഷാരൂഖ് ഖാൻ മാത്രമല്ല അച്ഛനും കരയും'; മകളോട്  ശിൽപ ബാല

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് ശിൽപ ബാല. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ വേണ്ടി ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് .

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് ശിൽപ ബാല. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ വേണ്ടി ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് .

ഇപ്പോൾ നടി ശിൽപ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഷാരൂഖ് ഖാൻ കരയുന്ന വീ‍ഡിയോ കാണുമ്പോൾ ആൺകുട്ടികൾ കരയുമോ എന്ന മകൾ യാമിയുടെ സംശയത്തിന് വളരെ മനോഹരമായാണ് ശിൽപ മറുപടി പറഞ്ഞ് കൊടുക്കുന്നത്.

സങ്കടവും കരച്ചിലുമൊന്നും ഉള്ളിലൊതുക്കേണ്ടതല്ലെന്നും അത് പ്രകടിപ്പിക്കുക തന്നെ വേണമെന്ന കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളെ ബോധവാന്മാരാക്കുന്നതാണ് ശിൽപയുടെ വീഡിയോ. ശിൽപ ബാലയും മകൾ യാമിയും ചേർന്നുള്ള വീഡിയോയിൽ ഷാരൂഖ് ഖാൻ അങ്കിളെന്താ കരയുന്നേ...? എന്ന യാമിയുടെ ചോദ്യത്തിന് ഷാരൂഖ് ഖാന് വിഷമം വന്നിട്ടാണ് എന്നാണ് ശിൽപ ബാല നൽകിയ മറുപടി.

അതോടെ അച്ഛൻ കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശിൽപബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും വികാരങ്ങൾ പ്രകടിപ്പിക്കണമെന്നും മകൾക്ക് പിന്നീട് ശിൽപ പറഞ്ഞ കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

ശിൽപയുടേയും മകൾ യാമിയുടേയും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ‌മീഡിയയിൽ ലഭിക്കുന്നത്. വളരെ നന്നായി മകൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തുവെന്നും ഒരു സൂപ്പർ മദറാണ് ശിൽപ ബാലയെന്നുമൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്. 'ഏറ്റവും സൂപ്പറായ അമ്മയെയാണ് യാമിക്ക് ലഭിച്ചിരിക്കുന്നത്, ഏറ്റവും നല്ല ഉദാഹരണമാണ് ശിൽപ കാണിച്ച് തന്നത്' എന്നിങ്ങനെയാണ് കമന്റുകൾ ലഭിക്കുന്നത്. നേരത്തെ മകൾക്ക് സാനിറ്ററി പാഡിനെ കുറിച്ച് പറഞ്ഞ് കൊടുക്കുന്ന ശിൽപയുടെ വീഡിയോ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29089/now-the-video-shared-by-actress-shilpa-bala-on-social-media-is-going-viral)