---
title: "'ആദിപുരുഷ്‍', ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു"
english_title: "The release date of the movie starring Prabhas has been announced. '"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29054/the-release-date-of-the-movie-starring-prabhas-has-been-announced"
published_at: "2022-03-01T10:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621da652be1c5_ADIPURUSH.jpg"
keywords: []
---

# 'ആദിപുരുഷ്‍', ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

> **Lead Summary:** പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. ഇതിഹാസ കാവ്യം 'രാമായണം' അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് 'ആദിപുരുഷ്'.

## Article Content

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. ഇതിഹാസ കാവ്യം 'രാമായണം' അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് 'ആദിപുരുഷ്'.

ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് . 'ആദിപുരുഷ്' എന്ന പ്രഭാസ് ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രഭാസിനൊപ്പം 'ആദിപുരുഷ്' എന്ന ചിത്രത്തില്‍ കൃതി സനോണ്‍ സെയ്‍ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും അഭിനയിക്കുന്നു.

ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, ഓം റാവത്ത് , പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ടി സീരിസ് ഫിലിംസും റെട്രോഫൈല്‍സുമാണ് ബാനര്‍. സചേത്- പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആദിപുരുഷ് എന്ന പ്രഭാസ് ചിത്രം എന്തായാലും ഇന്ത്യൻ വെള്ളിത്തിരയില്‍ ഒരു വിസ്‍മയമായി മാറുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://moviemax.in/news/29054/the-release-date-of-the-movie-starring-prabhas-has-been-announced)