---
title: "'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി"
english_title: "gautami file complaint claiming life under threat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/290502/gautami-file-complaint-claiming-life-under-threat"
published_at: "2025-05-17T08:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6827f515b636a_1.jpg"
keywords: []
---

# 'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

> **Lead Summary:** ** പൊലീ**സ് സംരക്ഷണം ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ​ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ​​ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

## Article Content

** പൊലീ**സ് സംരക്ഷണം ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ​ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ​​ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

ചെന്നൈയിലെ നീലങ്കരൈയിലുള്ള ​ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ​ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/290502/gautami-file-complaint-claiming-life-under-threat)