---
title: "ഇഷ്‍കിലെ ഗാനം പുറത്തുവിട്ടു;തെലുങ്കില്‍ പ്രണയിച്ച് പ്രിയാ വാര്യര്‍"
english_title: "Ishq song released; Priya Warrier in love with Telugu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2901/ishq-song-released-priya-warrier-in-love-with-telugu"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fbcc4a93449_Untitled-1.jpg"
keywords: []
---

# ഇഷ്‍കിലെ ഗാനം പുറത്തുവിട്ടു;തെലുങ്കില്‍ പ്രണയിച്ച് പ്രിയാ വാര്യര്‍

> **Lead Summary:** പ്രിയ വാര്യര്‍ നായികയാകുന്ന തെലുങ്ക് സിനിമയാണ് ഇഷ്‍ക്. സഞ്‍ജ തേജയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

പ്രിയ വാര്യര്‍ നായികയാകുന്ന തെലുങ്ക് സിനിമയാണ് ഇഷ്‍ക്. സഞ്‍ജ തേജയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപോഴിതാ സിനിമയിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ആനന്ദംമടികേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീമണിയാണ് ഗാനരചന നിര്‍വിച്ചിരിക്കുന്നത്.

അനുരാഗ് മോഹൻ സംവിധാനം ചെയ്‍ത ചിത്രമാണ് അതേപേരില്‍ തെലുങ്കിലേക്ക് എത്തുന്നത്. എസ് എസ് രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാം കെ നായിഡുവാണ് ഛായാഗ്രാഹകൻ. മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. കൊവിഡ് കാരണമാണ് ചിത്രം വൈകിയത്. ചിത്രം 30ന് ആണ് റിലീസ് ചെയ്യുക.

തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഷെയ്‍ൻ നിഗം, ആൻ ശീതള്‍ എന്നിവരായിരുന്നു മലയാളത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ ചിത്രമെങ്കിലും അനുരാഗ് മോഹനെ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു ഇഷ്‍ക്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2901/ishq-song-released-priya-warrier-in-love-with-telugu)