---
title: "മമ്മുക്കയും ഞാനും കൂടിയുള്ള സിനിമ, മലയാളത്തിലെ ആദ്യത്തെ വണ്‍ മില്ല്യണ്‍ ലൈക്ക് നേടുന്ന ടീസര്‍ ആവും: ഒമര്‍ ലുലു"
english_title: "The movie with Mammootty and me will be the first one million likes teaser in Malayalam: Omar Lulu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29008/the-movie-with-mammootty-and-me-will-be-the-first-one-million-likes-teaser-in-malayalam-omar-lulu"
published_at: "2022-02-28T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d00b59846b_mammootty.jpg"
keywords: []
---

# മമ്മുക്കയും ഞാനും കൂടിയുള്ള സിനിമ, മലയാളത്തിലെ ആദ്യത്തെ വണ്‍ മില്ല്യണ്‍ ലൈക്ക് നേടുന്ന ടീസര്‍ ആവും: ഒമര്‍ ലുലു

> **Lead Summary:** **ഹാ**പ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ഒമര്‍ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്.

## Article Content

**ഹാ**പ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ഒമര്‍ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്.

ഇപ്പോള്‍, ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ്‌ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വം നേടിയ സംഭവത്തില്‍ പ്രതികരിച്ച്‌ ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പിന് ലഭിച്ച കമന്റുകളോടുള്ള ഒമറിന്റെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. 'റെക്കോഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണ്,

ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ്‌ ഒരു അഡാറ് ലവിന്റെ കയ്യില്‍ നിന്നും നാല് വര്‍ഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ'. എന്നായിരുന്നു ഒമറിന്റെ കുറിപ്പ്.

ഇതിന് മറുപടിയായി 'ഉള്ളില്‍ സങ്കടം ഉണ്ടിട്ടോ'. എന്ന് ഒരാള്‍ പരിഹസിക്കുകയായിരുന്നു. തുടര്‍ന്ന് ഉള്ളില്‍ സങ്കടം ഒട്ടും ഇല്ലായെന്നും താന്‍ ആ റെക്കോഡ്‌ നേടിയത്‌ രണ്ട് പുതുമുഖങ്ങളെ വെച്ചാണെന്നും ഒമര്‍ പറയുന്നു.

താനും മമ്മൂട്ടിയും കൂടിയുള്ള സിനിമയാണെങ്കില്‍ അത് മലയാളത്തിലെ ആദ്യത്തെ വണ്‍ മില്ല്യണ്‍ ലൈക്ക് നേടുന്ന ടീസര്‍ ആവുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. ഒമര്‍ ലുലുവിന്റെ മറുപടി ഇങ്ങനെ; 'ഉള്ളില്‍ സങ്കടം ഒട്ടും ഇല്ലാ ഞാന്‍ ആ റെക്കോഡ്‌ നേടിയത്‌ രണ്ട് പുതുമുഖങ്ങളെ വെച്ചാ. മമ്മുക്കയും ഞാനും കൂടി ഉള്ള സിനിമ ആണെങ്കില്‍ അത് മലയാളത്തിലെ ആദ്യത്തെ വണ്‍ മില്ല്യണ്‍ ലൈക്ക് നേടുന്ന ടീസര്‍ ആവും.'

### Related Links & Sources
- [Original Story Source](https://moviemax.in/news/29008/the-movie-with-mammootty-and-me-will-be-the-first-one-million-likes-teaser-in-malayalam-omar-lulu)