മലയാള ചലച്ചിത്ര അഭിനയ രംഗത്തും പിന്നണി ഗാനാലാപന രംഗത്തും അറിയപ്പെടുന്ന നടിയാണ് നിത്യ മേനോൻ. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചു കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്.
മികച്ച അഭിനയമാണ് തുടക്കം മുതൽ താരം പ്രകടിപ്പിക്കുന്നത്. താരം ഓരോ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു.

മലയാളത്തിനു പുറമെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്.
ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ വേഷങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല പിന്നണി ഗായികയായും താരം തിളങ്ങി നിൽക്കുകയാണ്.

സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബോഡി ഷെയ്മിങ് എതിരെ ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവെയ്ക്കുമ്പോഴേക്കും അളവെടുക്കാൻ വരുന്നവർ ഉണ്ട് എന്നാണ് താരം പറയുന്നത്.
ബോഡി ഷെയ്മിങ് പല തവണ അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. കേട്ടാൽ മുഖം ചുളിക്കേണ്ടി വരുന്ന മെസ്സേജുകൾ പോലും വരാറുണ്ട് എന്നാണ് താരം പറയുന്നത്.
പലരും അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോകൾ വരെ ഇൻബോക്സിൽ അയക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. പൊക്കം കുറവാണ് എന്നും തടി കൂടുതൽ ആണ് എന്നും എപ്പോഴും തനിക്ക് കേൾക്കേണ്ടി വരാറുണ്ട് എന്നും അത് മൈൻഡ് ചെയ്യാറില്ല എന്നുമാണ് താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിട്ടുണ്ട്.
Content Highlight: Many even send pictures of their private parts: Nithya Menon


































