---
title: "ജീവിതത്തില്‍ ഏറ്റവുമധികം വിഷമിച്ച കാലമായിരുന്നു അത്; രചന നാരായണന്‍കുട്ടി"
english_title: "It was one of the worst times of my life; Written by Narayanankutty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28990/it-was-one-of-the-worst-times-of-my-life-written-by-narayanankutty"
published_at: "2022-02-28T20:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ce84204c52_rachana.jpg"
keywords: []
---

# ജീവിതത്തില്‍ ഏറ്റവുമധികം വിഷമിച്ച കാലമായിരുന്നു അത്; രചന നാരായണന്‍കുട്ടി

> **Lead Summary:** മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം പരിപാടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരം നിരവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

## Article Content

മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം പരിപാടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരം നിരവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ആക്ഷേപ ഹാസ്യ പരിപാടിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിമായത്തിന് പിന്നാലെയാണ് രചന നാരായണന്‍ കുട്ടി സിനിമകളിലും സജീവമായത്. ആമേന്‍ പോലുള്ള സിനിമകളിലെ രചനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ചിത്രത്തില്‍ രുക്മിണി എന്നായിരുന്നു രചനയുടെ കഥാപാത്രത്തിന്റെ പേര്. ഇതിനിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും നടി പറഞ്ഞു. 10 വര്‍ഷം കഴിഞ്ഞു താന്‍ വിവാഹമോചിതയായിട്ടെന്നും നടി പറയുന്നു.

വിവാഹമോചിതയായിട്ടുള്ളൊരു വ്യക്തിയാണ് ഞാന്‍. 10 വര്‍ഷം കഴിഞ്ഞു അത് കഴിഞ്ഞിട്ട്. അതിന് ശേഷമായാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത്. വെറും 19 ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി വേര്‍പിരിഞ്ഞു എന്നൊക്കെയുള്ള ന്യൂസുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്.

നമ്മള്‍ അതില്‍ നിന്നൊക്കെ മാറി ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു, ജീവിതത്തിലെ പുതിയൊരു വഴിയിലേക്കെത്തി. ജീവിതത്തില്‍ ഏറ്റവുമധികം വിഷമിച്ച കാലമായിരുന്നു അത്. ഇപ്പോള്‍ ഡിപ്രഷന്‍ എന്ന വാക്ക് തന്നെ താന്‍ മറന്നുവെന്നും രചന പറയുന്നു. കൊവിഡ് വന്നതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതിന് ശേഷം ഇത്തിരി സ്ട്രസ് ഉണ്ടായിരുന്നു നടി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/28990/it-was-one-of-the-worst-times-of-my-life-written-by-narayanankutty)