---
title: "എലീന പടിക്കല്‍ ഗര്‍ഭിണിയോ?  പ്രതികരണവുമായി എലീന  "
english_title: "Now the news that Elena is pregnant has become active."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28986/now-the-news-that-elena-is-pregnant-has-become-active"
published_at: "2022-02-28T20:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ce10535864_eleena.jpg"
keywords: []
---

# എലീന പടിക്കല്‍ ഗര്‍ഭിണിയോ?  പ്രതികരണവുമായി എലീന  

> **Lead Summary:** താരജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും വാര്‍ത്തകളും താരങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടേയാണ് പങ്കുവെക്കുന്നത്. 

## Article Content

താരജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും വാര്‍ത്തകളും താരങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടേയാണ് പങ്കുവെക്കുന്നത്. 

എന്നാല്‍ പലപ്പോഴും ഈ സോഷ്യല്‍ മീഡിയ തന്നെ താരങ്ങള്‍ക്ക് മുട്ടന്‍ പാരയുമാകാറുണ്ട്. വ്യാജ വാര്‍ത്തകളുടെ രൂപത്തില്‍ പല താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പണി കൊടുത്തിട്ടുണ്ട്. 

ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ എലീന പടിക്കല്‍.  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് എലീന. ചാനല്‍ പരിപാടികളിലേയും മറ്റും അവതാരകയായും നടിയായും കയ്യടി നേടിയ താരമാണ എലീന. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ശക്തയായ മത്സാര്‍ത്ഥിയുമായിരുന്നു എലീന. ഈയ്യടുത്തായിരുന്നു എലീനയുടെ വിവാഹം കഴിഞ്ഞത്.

ഇപ്പോഴിതാ എലീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായി മാറിയിരിക്കുകയാണ്. ചില യൂട്യൂബ് ചാനലുകളാണ് ഒരു ഫങ്്ഷനില്‍ നിന്നുമുള്ള എലീനയുടെ വീഡിയോ ഉപയോഗിച്ച് താരം ഗര്‍ഭിണിയാണമെന്ന വാര്‍ത്തകളുമായി എത്തിയിരിക്കുന്നത്. ഇതിനെതിരെയാണ്് എലീന രംഗത്ത് എത്തിയിരിക്കുന്നത്. 

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു എലീനയുടെ പ്രതികരണം. സുഹൃത്തുക്കളേ, അത് രോഹിത്തിന്റെ പിറന്നാള്‍ ആയിരുന്നു. എന്റെ ബേബി ഷവര്‍ ആയിരുന്നില്ല. എന്റെ വസ്ത്രം കുറച്ചധികം ലൂസ് ആണെന്നേയുള്ളൂ. ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് സോഷ്യല്‍ മീഡിയയോട് അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു എലീനയുടെ പ്രതികരണം.

പിറന്നാല്‍ ആഘോഷത്തില്‍ നിന്നുമുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു എലീനയുടെ മറുപടി. തന്റെ മറ്റൊരു ചിത്രവും എലീന പങ്കുവച്ചിട്ടുണ്ട്. 'പരന്ന വയറുള്ള ആളല്ല. കാരണം എനിക്ക് തടി കൂടിയിട്ടുണ്ട്. കാണാന്‍ ഇങ്ങനെയാണ്. ലൂസായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍'' എന്നാണ് ഈ സ്‌റ്റോറിയില്‍ എലീന പറയുന്നത്. 

എലീന പടിക്കല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ രോഹിത്ത് പ്രദീപും എലീനയും വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്.

കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി്. രോഹിത്തും ഞാനും തമ്മില്‍ ലവ് റിലേഷന്‍ ആയിരുന്നു. ഏഴ് വര്‍ഷം പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് നേരത്തെ വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/28986/now-the-news-that-elena-is-pregnant-has-become-active)