---
title: "'ഏറ്റവും ഇഷ്‍ടമുള്ള കാര്യം ചെയ്യുന്നു', 'ബ്രോ ഡാഡി'ക്കൊപ്പം കനിഹയും"
english_title: "Kaniha with 'Bro Daddy', 'does the most favorite thing'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2897/kaniha-with-bro-daddy-does-the-most-favorite-thing"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fbad73b56de_Untitled-1.jpg"
keywords: []
---

# 'ഏറ്റവും ഇഷ്‍ടമുള്ള കാര്യം ചെയ്യുന്നു', 'ബ്രോ ഡാഡി'ക്കൊപ്പം കനിഹയും

> **Lead Summary:** മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

## Article Content

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സിനിമയുടെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ബ്രോ ഡാഡി. ഇപോഴിതാ ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് കനിഹ.

എനിക്ക് ഏറ്റവും ഇഷ്‍ടമുള്ള കാര്യം ചെയ്യുന്നുവെന്നാണ് സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ച് കനിഹ എഴുതിയിരിക്കുന്നത്.

ബ്രോ ഡാഡി എന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് കനിഹയ്ക്ക് ആശംസകളുമായി എത്തുന്നത്.

തെലങ്കാനയില്‍ ആയിരുന്നു ബ്രോ ഡാഡിയുടെ ചിത്രീകരണം തുടങ്ങിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മീനയും കല്യാണി പ്രിയദര്‍ശനും നായികമാരാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും മുഴുനീള വേഷത്തിലുണ്ട്.

ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ.

ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2897/kaniha-with-bro-daddy-does-the-most-favorite-thing)