---
title: "സിനിമ സംവിധാനം ചെയ്യരുതെന്ന് എന്നോട് വിജയരാഘവന്‍ പറഞ്ഞിട്ടുണ്ട്; ജോണി ആന്റണി"
english_title: "Johnny Antony is now sharing his movie experiences."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28954/johnny-antony-is-now-sharing-his-movie-experiences"
published_at: "2022-02-28T16:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cabdcc5fb5_john.jpg"
keywords: []
---

# സിനിമ സംവിധാനം ചെയ്യരുതെന്ന് എന്നോട് വിജയരാഘവന്‍ പറഞ്ഞിട്ടുണ്ട്; ജോണി ആന്റണി

> **Lead Summary:** നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപപരിചിതനാണ് ജോണി ആന്റണി. ഈയടുത്ത കാലത്തായി ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും ജോണി ആന്റണി അഭിനയിച്ചിട്ടുണ്ട്.

## Article Content

നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപപരിചിതനാണ് ജോണി ആന്റണി. ഈയടുത്ത കാലത്തായി ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും ജോണി ആന്റണി അഭിനയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയത്തിലും ബി. ഉണ്ണികൃഷ്ണന്റെ ആറാട്ടിലുമെല്ലാം താരം വേഷമിട്ടിട്ടുണ്ട്.

നടന്‍ എന്ന നിലയിലാണ് ജോണ് ആന്റണിയെ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുെവെക്കുകയാണ് താരം. ഒരു മാധ്യമത്തിന് അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

തമാശ പറയുന്ന വേഷങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും തമാശക്കാരനായെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ഇഷ്ടമാകുമെന്നും ജോണി ആന്റണി പറയുന്നു. വിജയരാഘവന്‍ തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28954/johnny-antony-is-now-sharing-his-movie-experiences)