---
title: "ഒരാളുടെ മരണം തമാശയല്ല; പേളി മാണി"
english_title: "One's death is not a joke; Pearle Mani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28935/ones-death-is-not-a-joke-pearle-mani"
published_at: "2022-02-28T15:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c9d773db49_pearli mani.jpg"
keywords: []
---

# ഒരാളുടെ മരണം തമാശയല്ല; പേളി മാണി

> **Lead Summary:** ആരാധകര്‍ ഏറെയുള്ള താരമാണ് പേളി മാണി. പേളിയെ അടുത്തറിഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമാവും എന്ന് പല സെലിബ്രിറ്റികള്‍ നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോള്‍ താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്, താരത്തിന് നേരെ ഗോസിപ്പ് ഉയരാറുണ്ടെങ്കിലും , ഇതിനോട് പേളി പ്രതികരിക്കാറില്ല.

## Article Content

ആരാധകര്‍ ഏറെയുള്ള താരമാണ് പേളി മാണി. പേളിയെ അടുത്തറിഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമാവും എന്ന് പല സെലിബ്രിറ്റികള്‍ നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോള്‍ താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്, താരത്തിന് നേരെ ഗോസിപ്പ് ഉയരാറുണ്ടെങ്കിലും , ഇതിനോട് പേളി പ്രതികരിക്കാറില്ല.

അതേസമയം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മരണത്തെ വച്ചൊക്കെ വാര്‍ത്ത കൊടുക്കുന്നത് മോശമാണെന്ന് പറയുകയാണ് പേളി ഇപ്പോള്‍. നമുക്ക് പരിചയമുള്ള ചിലരുടെ മരണവാര്‍ത്ത കണ്ട് , അതില്‍ കയറുമ്പോള്‍ അത് ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നൊക്കെ കൊടുക്കുന്നത് കാണുമ്പോള്‍ ഇറിട്ടേഷന്‍ തോന്നാറുണ്ട് . ഒരാളുടെ മരണം തമാശയല്ല , അത്തരത്തില്‍ കൊടുക്കുമ്പോഴാണ് വിഷമം തോന്നാറുള്ളതെന്ന് താരം പറഞ്ഞു.

അതേസമയം നടന്‍ ലാലു അലക്‌സിന് അപകടം പറ്റിയ വാര്‍ത്തയെല്ലാം വലിയ രീതിയില്‍ കൊടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന , അപകടവാര്‍ത്ത ഇപ്പോള്‍ നടന്ന രീതിയില്‍ ആണ് കൊടുക്കുന്നത്. ഈ അടുത്തായിരുന്നു ലാലു അലക്‌സ് ഒരു അഭിമുഖത്തില്‍ തനിക്കൊരു അപകടം സംഭവിച്ചതിനെ കുറിച്ച് പറഞ്ഞത്.

നടന്‍ രതീഷിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം. കാറിന്റെ സ്റ്റീയറിങ് കണ്‍ട്രോള്‍ പോയി എവിടെയോ ചെന്ന് ഇടിക്കുകയായിരുന്നു. ലാലു തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

നല്ല സുഹൃത്തായിരുന്ന രതീഷിന്റെ വേര്‍പാടുണ്ടാക്കിയ വേദന കാരണമാണ് അന്നങ്ങനെ സംഭവിച്ചതെന്നും അവന്റെ നന്മ കൊണ്ടാവും ഒന്നും പറ്റാതെ പോയതെന്നുമാണ് ലാലു അലക്സ് പറഞ്ഞത്. ഇത് പിന്നീട് വലിയ വാര്‍ത്തായായിരുന്നു. ഇതേ കുറിച്ചാണ് പേളി ഇപ്പോള്‍ പറഞ്ഞത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/28935/ones-death-is-not-a-joke-pearle-mani)