---
title: "വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും; ഷൈന്‍ ടോം ചാക്കോ"
english_title: "Now Shine is sharing her experience with the vijay."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28910/now-shine-is-sharing-her-experience-with-the-vijay"
published_at: "2022-02-28T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c804502974_vijay.jpg"
keywords: []
---

# വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും; ഷൈന്‍ ടോം ചാക്കോ

> **Lead Summary:** ദളപതി വിജയ് നായകനായെത്തുന്ന ചിത്രം ബീസ്റ്റില്‍ ഷൈന്‍ ടോം ചാക്കോയും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ നടനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍. വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്.

## Article Content

ദളപതി വിജയ് നായകനായെത്തുന്ന ചിത്രം ബീസ്റ്റില്‍ ഷൈന്‍ ടോം ചാക്കോയും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ നടനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍. വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്.

വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. എന്റെ അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നിരുന്നു,’ ഷൈന്‍ പറഞ്ഞു. വിജയ് ചിത്രം ബീസ്റ്റില്‍ ഷൈന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ഷൈന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

ദുല്‍ഖര്‍ ചിത്രം കുറുപ്പിനെക്കുറിച്ച് വിജയ് സംസാരിച്ചെന്നും ഷൈന്‍ പറഞ്ഞു. കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്ന് വിജയ് ചോദിച്ചു. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു.

തിയേറ്ററുകള്‍ തുറന്ന ശേഷം തിയേറ്ററില്‍ റിലീസ് ആയ ആദ്യ സിനിമയാണ് കുറുപ്പ്. ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കിയ ‘കുറുപ്പ്’ മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രം 75 കോടി ക്ലബില്‍ കയറിയ വിവരം നിര്‍മാതാവ് തന്നെയാണ് പുറത്തുവിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28910/now-shine-is-sharing-her-experience-with-the-vijay)