സമൂഹ വാർത്താ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിത വളരെ വലുതാണ്. ആശയങ്ങൾ കൊണ്ട് വ്യത്യസ്ത പുലർത്തുന്ന നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും കൂടാതെ ഗ്ലാമർ ചിത്രങ്ങൾക്കും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.
അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ചിത്രം നമുക്ക് പരിജയ പെടാം . കണ്ണൂർ സ്വദേശിയായ അർജുൻ കൃഷ്ണൻ എന്ന ഫോട്ടോ ഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായികൊണ്ടിരിക്കുന്നത്.

അണ്ടലൂർ കാവിലെ ഉത്സവത്തിൽ ബലൂണുകൾ വിറ്റ് നടന്ന നാടോടി കുട്ടിയുടെ സുന്ദര ചിത്രങ്ങളാണ് അർജുൻ കൃഷ്ണൻ തന്റെ ക്യാമറയിൽ പകർത്തിയത്.
നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹ വാർത്താ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ചിത്രത്തിലെ സുന്ദരി കുട്ടിയെ മേക്ക് ഓവർ നടത്തി അർജുൻ പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

പ്രശക്ത സെലിബ്രെറ്റി ഫോട്ടോ ഗ്രാഫറായ മഹാദേവൻ തമ്പി നാടോസി സ്ത്രീയെ മോഡലാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ലോകമെങ്ങും വൈറലായിരുന്നു. അണ്ടലൂർ കാവിലെ സുന്ദരിയുടെ മേക്ക് ഓവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.
Content Highlight: Makeover of Andalur Kavil Sundari; Images go viral

































