---
title: "റാഫിക്കും  മഹീനയ്ക്കും ആശംസ അറിയിച്ച് ചക്കപ്പഴം ടീം"
english_title: "Now the marriage between Rafi and Maheena is going to take place."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28893/now-the-marriage-between-rafi-and-maheena-is-going-to-take-place"
published_at: "2022-02-28T12:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c6cf446f3a_RAFI.jpg"
keywords: []
---

# റാഫിക്കും  മഹീനയ്ക്കും ആശംസ അറിയിച്ച് ചക്കപ്പഴം ടീം

> **Lead Summary:** മലയാളികള്‍ ഏറെ ആസ്വദിച്ചിരുന്ന് കാണുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഇതിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. നടന്‍ റാഫി തുരുമ്പ് സുമേഷ് എന്ന കഥാപാത്രത്തില്‍ ആയിരുന്നു ചക്കപ്പഴത്തില്‍ എത്തിയിരുന്നത്.

## Article Content

മലയാളികള്‍ ഏറെ ആസ്വദിച്ചിരുന്ന് കാണുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഇതിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. നടന്‍ റാഫി തുരുമ്പ് സുമേഷ് എന്ന കഥാപാത്രത്തില്‍ ആയിരുന്നു ചക്കപ്പഴത്തില്‍ എത്തിയിരുന്നത്.

താരത്തിന്റെ കഥാപാത്രം നിമിഷനേരംകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ റാഫി തന്റെ പ്രണയത്തെക്കുറിച്ചെല്ലാം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ റാഫിയും, മഹീനയും തമ്മിലുള്ള വിവാഹം നടക്കാന്‍ പോവുകയാണ്.

വിവാഹത്തിന്റെ തലേദിവസം കിടിലന്‍ സര്‍പ്രൈസ് ആണ് പ്രിയതമയ്ക്ക് റാഫിയും കുടുംബവും നല്‍കിയത്. റാഫിയുടെ കുടുംബാംഗങ്ങള്‍ തലേദിവസം മഹീനയുടെ വീട്ടിലെ മെഹന്ദി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. താരങ്ങള്‍ക്ക് നിരവധിപേരാണ് ആശംസ അറിയിച്ച് എത്തുന്നത്. ചക്കപ്പഴ താരങ്ങള്‍ വിവാഹത്തിന് എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത് .

മകന്റെ കെട്ട് നാളെയാണ്. ഒറിജിനല്‍ കെട്ട്. മകനെന്നു പറഞ്ഞാല്‍ മകനെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന, ഒരച്ഛനെപ്പോലെ എന്നെ സ്‌നേഹിക്കുന്ന ചക്കപ്പഴത്തിലെ സുമേഷ് കുഞ്ഞുണ്ണിയായ മുഹമ്മദ് റാഫി എന്ന റാഫി മുത്തിന്റെ. മഹീന എന്ന മഹിമോളാണ് ഇനി റാഫീന്റെ സ്‌നേഹ നായിക.

നിങ്ങടെല്ലാരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും എന്നും ഈ രണ്ട് മക്കള്‍ക്കുമുണ്ടാകണം. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും മനസ്സിലെപ്പോഴും കരുതലും കരുണയും ഈ കുഞ്ഞുങ്ങളോടുണ്ടാകണേയെന്നായിരുന്നു അമല്‍രാജ് ദേവ് കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28893/now-the-marriage-between-rafi-and-maheena-is-going-to-take-place)