മാസ്റ്ററെ കാണുമ്പോൾ ദിലീപേട്ടൻ ഒളിച്ചു പോകാൻ നോക്കു, രസകരമായ ഡാൻസിന്റെ കഥ പറഞ്ഞ് നവ്യ

മാസ്റ്ററെ കാണുമ്പോൾ ദിലീപേട്ടൻ ഒളിച്ചു പോകാൻ നോക്കു, രസകരമായ ഡാൻസിന്റെ കഥ പറഞ്ഞ് നവ്യ
2021-10-04T21:49:00 | By Truevision Admin

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് 2002 ൽ ഷാഫി സംവിധാനം ചെയ്ത കല്യാണരാമൻ. ഇന്നും മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ കല്യാണരാമൻ ചർച്ചാ വിഷയമാണ്.


കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട ചിത്രമാണിത്. ദിലീപ് , നവ്യ നായർ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും എത്തിയിരുന്നു.

ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്.

കോമഡി ഫാമിലി ചിത്രമായ കല്യാണരാമനിലെ രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് നടി നവ്യ നായർ. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റേയും ദിലീപിന്റേയും ഡാൻസ് രംഗത്തെ കുറിച്ചാണ് നവ്യ പറയുന്നത്. ആ വീഡിയോ ഇൻസ്റ്റഗ്രാം പേജിലും നടി പങ്കുവെച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് മാജികിന്റെ ആരാധികയാണ് എന്ന് കുറിച്ച് കൊണ്ടാണ് ഈ രസകരമായ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. 

സിനിമ പോലെ തന്നെ കല്യാണരാമനിനെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിത്രത്തിലെ ഗാനങ്ങൾ ചർച്ചാ വിഷയമാണ്.


കുഞ്ചാക്കോ ബോബനും ദിലീപും നവ്യയും ഒന്നിച്ച് ചുവട് വെച്ച തിങ്കളെ പൂത്തിങ്കളെ എന്ന് തുടങ്ങുന്ന ഗാനം സ്റ്റേജ് ഷോകളിൽ സൂപ്പർ ഹിറ്റാണ്. ഈ പാട്ടിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട സംഭവമാണ് നവ്യ പറയുന്നത്. 

ഏറ്റവും എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് കല്യാണരാമന്‍. സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയും തന്നെയായിരുന്നു സെറ്റിലും.

നൃത്തം ചെയ്യാൻ ദിലീപ് ഏട്ടന് നല്ല മടിയാണ്. ഡാൻസ് മാസ്റ്ററെ കാണുമ്പോൾ തന്നെ ദിലീപേട്ടൻ പതുക്കെ ഒളിച്ചു പോകും. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ആൾക്ക് ഡാൻസ് ചെയ്യാൻ.

അതുമാത്രമല്ല, കുഞ്ചാക്കോ ബോബനാണ് ഒപ്പമാണ് ഡാൻസ് ചെയ്യുന്നത്. അതാണെങ്കിൽ പറയുന്നതിന് മുൻപ് തന്നെ ഡാൻസ് കളിക്കുന്ന ഒരു സാധനം... സിനിമയുടെ ഓർമ പങ്കുവെച്ച് കൊണ്ട് നവ്യ പറഞ്ഞു.

നവ്യയുടെ ഈ വീഡിയോ കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നവ്യ പറഞ്ഞ വാക്കുകളായ... പറയുന്നതിന് മുൻപ് തന്നെ ഡാൻസ് കളിക്കുന്ന ഒരു സാധനം എന്ന് കുറിച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡാൻസ് മാസ്റ്ററേ... എന്ന് കമന്റ് ചെയ്തു കൊണ്ട് നവ്യ എത്തിയിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കല്യാണരാമൻ പോലത്തെ സിനിമകൾ ഇനി പുറത്ത് വരില്ലെന്നാണ് ആരാധകർ പറയുന്നത്.

ഇത്തരത്തിലുളള സിനിമകൾ ഇനിയും വരണമെന്നും ആരാധകർ പറയുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കല്യാണരാമൻ. 

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാവ്യ മാധവനേയും മഞ്ജുവിനേയും പോലെ ദിലീപിന്റെ ഭാഗ്യ നായികയായിരുന്നു നവ്യയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.

വിവാഹത്തെ തുടർന്ന് അഭിനയത്തിൽ ഇടവേള എടുത്ത നവ്യ ഒരു വീണ്ടും മടങ്ങി എത്തിയിട്ടുണ്ട്. മിനീസ്ക്രീനിലും നടി സജീവമാണ് ഒരുത്തിയാണ് പുറത്ത് വരാനുള്ള നവ്യയുടെ ഏറ്റവും പുതിയ ചിത്രം. 

Content Highlight: When Dilipettan sees the master, he tries to hide, telling the story of an interesting dance

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup