---
title: "വെല്ലുവിളികളെ മുമ്പും അതിജീവിച്ചിട്ടുണ്ട്, ഇനിയും അതിജീവിക്കും; ശില്‍പ ഷെട്ടി"
english_title: "Challenges have been overcome before, and will still be; Shilpa Shetty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2883/challenges-have-been-overcome-before-and-will-still-be-shilpa-shetty"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fa74cbae4a3_Untitled-5.jpg"
keywords: []
---

# വെല്ലുവിളികളെ മുമ്പും അതിജീവിച്ചിട്ടുണ്ട്, ഇനിയും അതിജീവിക്കും; ശില്‍പ ഷെട്ടി

> **Lead Summary:** ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയാണ് ശില്‍പ ഷെട്ടി. ഒരു വശത്ത് ആരാധകരുടെ സ്‌നേഹവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുമ്പോഴും ശില്‍പ ഷെട്ടിയുടെ വ്യക്തിജീവിതം പലപ്പോഴും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

## Article Content

ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയാണ് ശില്‍പ ഷെട്ടി. ഒരു വശത്ത് ആരാധകരുടെ സ്‌നേഹവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുമ്പോഴും ശില്‍പ ഷെട്ടിയുടെ വ്യക്തിജീവിതം പലപ്പോഴും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

ഇപ്പോഴിതാ ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും താരത്തേയും വാര്‍ത്തകളിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ഇപ്പോഴിതാ ശില്‍പയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അകത്തായതിന് പിന്നാലെ ശില്‍പ ആദ്യമായി പങ്കുവച്ച സ്റ്റോറി എന്ന നിലയിലാണ് സംഭവം ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ജെയിംസ് ബര്‍ബെറിന്റെ പുസ്തകത്തില്‍ നിന്നുമുള്ള ഭാഗമാണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ രാജ് കുന്ദ്രയ്‌ക്കെതിരെ മുന്‍ ഭാര്യ രംഗത്ത് വന്നപ്പോഴും സമാനമായ രീതിയിലായിരുന്നു ശില്‍പയുടെ പ്രതികരണം.

നമ്മള്‍ ഉണ്ടായിരിക്കേണ്ടയിടം ഇവിടെയാണ്, ഇപ്പോഴാണ്. എന്താണ് സംഭവിച്ചതെന്നോ എന്ത് സംഭവിച്ചേക്കാം എന്നതിനേയോ ആകാംഷയോടെ കാണുന്നില്ല.

പക്ഷെ അതെന്താണെന്ന് വ്യക്തമായി അറിയാം എന്നാണ് ശില്‍പ പങ്കുവച്ചിരിക്കുന്ന വാക്കുകളില്‍ പറയുന്നത്. വെല്ലുവിളികളെ നേരിടേണ്ടതിനെക്കുറിച്ചും സ്റ്റോറിയില്‍ പറയുന്നുണ്ട്.

ദീര്‍ഘനിശ്വാസം എടുക്കുക. ജീവിച്ചിരിക്കാന്‍ സാധിക്കുന്നുവെന്നതൊരു ഭാഗ്യമാണെന്ന് മനസിലാക്കുക. മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ഭാവിയിലും അതിജീവിക്കും.

ഇന്നത്തെ ജീവിതം ജീവിക്കുന്നതില്‍ നിന്നും ഒന്നിനും എന്റെ ശ്രദ്ധ തിരിക്കാനാകില്ലെന്നും വാക്കുകള്‍ പറയുന്നു. തിങ്കളാഴ്ചയായിരുന്നു രാജ്കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

വലിയ വിവാദങ്ങളാണ് പിന്നാലെ അരങ്ങേറിയത്. അതേസമയം സംഭവങ്ങളില്‍ ശില്‍പ ഷെട്ടിയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വരികയാണ് ശില്‍പ ഷെട്ടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹംഗാമ 2 ആണ് ശില്‍പയുടെ പുതിയ സിനിമ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. 

2009 ലായിരുന്നു ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും മറ്റ് മേഖലകളിലും ടെലിവിഷനിലും ശില്‍പ ഷെട്ടി സജീവമാണ്. ഡാന്‍സ് റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായി സജീവമാണ് ശില്‍പ. തന്റെ ഫിറ്റ്‌നസ് വീഡിയോകളിലൂടേയും ശില്‍പ സാന്നിധ്യം അറിയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2883/challenges-have-been-overcome-before-and-will-still-be-shilpa-shetty)