---
title: "ബി​ഗ് ബോസ് സീസൺ 4 മാർച്ചിൽ, ലോ​ഗോ പുറത്തുവിട്ടു"
english_title: "On March 4, Bigg Boss Season released the logo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28818/on-march-4-bigg-boss-season-released-the-logo"
published_at: "2022-02-27T21:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ba5fc1428c_BIGBOSS.jpg"
keywords: []
---

# ബി​ഗ് ബോസ് സീസൺ 4 മാർച്ചിൽ, ലോ​ഗോ പുറത്തുവിട്ടു

> **Lead Summary:** മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മെ​ഗാ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ് മലയാളം. ഇതിനോടകം മലയാളത്തിൽ മൂന്ന് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. നിരവധി മത്സരാർത്ഥികളെയാണ് സീസണുകളിലൂടെ പ്രേക്ഷക പ്രിയം നേടിയത്.

## Article Content

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മെ​ഗാ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ് മലയാളം. ഇതിനോടകം മലയാളത്തിൽ മൂന്ന് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. നിരവധി മത്സരാർത്ഥികളെയാണ് സീസണുകളിലൂടെ പ്രേക്ഷക പ്രിയം നേടിയത്.

ഇപ്പോഴിതാ ഷോയുടെ നാലാം സീസൺ വരുന്നവെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോ​ഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. ആരോക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

ലോ​ഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. തങ്ങളുടെ ഇഷ്ട താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും കമന്റുകളായ് രേഖപ്പെടുത്തുന്നത്.

ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28818/on-march-4-bigg-boss-season-released-the-logo)