---
title: "'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍', വിപിൻ മോഹനും തിക്കുറുശ്ശിക്കുമൊപ്പം മഞ്‍ജിമ മോഹൻ"
english_title: "'Two Most Important People in Life', Manjima Mohan with Vipin Mohan and Thikkurussi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2881/two-most-important-people-in-life-manjima-mohan-with-vipin-mohan-and-thikkurussi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fa5fd08c32e_Untitled-3.jpg"
keywords: []
---

# 'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍', വിപിൻ മോഹനും തിക്കുറുശ്ശിക്കുമൊപ്പം മഞ്‍ജിമ മോഹൻ

> **Lead Summary:** മഞ്‍ജിമ മോഹന്റെ കുട്ടിക്കാലം മുതലേ മലയാളികള്‍ക്ക് അറിയാം. ബാലതാരമായി എത്തിയ മഞ്‍ജിമ മോഹൻ നായികയായി വളര്‍ന്നപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

## Article Content

മഞ്‍ജിമ മോഹന്റെ കുട്ടിക്കാലം മുതലേ മലയാളികള്‍ക്ക് അറിയാം. ബാലതാരമായി എത്തിയ മഞ്‍ജിമ മോഹൻ നായികയായി വളര്‍ന്നപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

മഞ്‍ജി മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മഞ്‍ജിമ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അച്ഛനും ഛായാഗ്രാഹകനുമായ വിപിൻ മോഹന്റെയും നടൻ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ് മഞ്‍ജിമ മോഹൻ പങ്കുവെച്ചിരിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍. ഒരാള്‍ എനിക്ക് ജന്മം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി എന്നും ആണ് മഞ്‍ജിമ മോഹൻ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് മഞ്‍ജിമ മോഹന് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് പേരിട്ട നടനാണ് തിക്കുറിശ്ശി.

പ്രിയം അടക്കമുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ മഞ്‍ജിമ മോഹൻ ഒരു വടക്കൻ സെല്‍ഫിയിലൂടെയാണ് നായികയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2881/two-most-important-people-in-life-manjima-mohan-with-vipin-mohan-and-thikkurussi)