---
title: "സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, വിവാഹത്തെക്കുറിച്ച് ഹരിത പറയുന്നു"
english_title: "Haritha, who is active on social media, is now going viral with her words in an interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28791/haritha-who-is-active-on-social-media-is-now-going-viral-with-her-words-in-an-interview"
published_at: "2022-02-27T20:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b9136404fa_HARITHA.jpg"
keywords: []
---

# സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, വിവാഹത്തെക്കുറിച്ച് ഹരിത പറയുന്നു

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹരിത ജി നായര്‍. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര തിങ്കള്‍കലമാനില്‍ നടി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹരിത ജി നായര്‍. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര തിങ്കള്‍കലമാനില്‍ നടി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഒരുപക്ഷേ സ്വന്തം പേരിനേക്കാള്‍ ശ്രീകുട്ടി എന്ന പേരിലായിരിക്കും ഹരിത അറിയപ്പെടുന്നത്. സൂപ്പര്‍ഹിറ്റ് പരമ്പര ആയിരുന്ന കസ്തൂരിമാനില്‍ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഹരിത എത്തിയത്. പിന്നീട് ഈ പേരിലാണ് നടി അറിയപ്പെട്ടിരുന്നത്.

കാര്‍ബണ്‍ എന്ന സിനിമയില്‍ താരം കൈകാര്യം ചെയ്തത് ചെറിയ വേഷം സീരിയല്‍താരം എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹരിത ഇപ്പോള്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അവതാരകന്റെ ചോദ്യത്തിന് , വിവാഹത്തെ കുറിച്ചാണ് ഹരിത പറഞ്ഞത്.

ചേട്ടന്റെയും, തന്നെക്കാള്‍ ഇളയ കസിന്‍ സിസ്റ്റേഴ്‌സിന്റെയും എല്ലാം കല്യാണം കഴിഞ്ഞു. ഇനി കുടുംബത്തില്‍ കെട്ടാന്‍ ബാക്കിയുള്ള ഒരേ ഒരാള്‍ താന്‍ ആണെന്ന് ഹരിത പറഞ്ഞു. വീട്ടില്‍ നിന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഭയങ്കര പ്രഷര്‍ ഉണ്ട്. മിക്കവാറും അടുത്ത് തന്നെ പിടിച്ച് കെട്ടിക്കും എന്നാണ് നടി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28791/haritha-who-is-active-on-social-media-is-now-going-viral-with-her-words-in-an-interview)