---
title: "“പെപ്സി ആന്റി” വീഡിയോ ഗാനം വൈറലാകുന്നു "
english_title: ""Pepsi Anti" video song goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28780/pepsi-anti-video-song-goes-viral"
published_at: "2022-02-27T19:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b855aa56fe_PEPSI.jpg"
keywords: []
---

# “പെപ്സി ആന്റി” വീഡിയോ ഗാനം വൈറലാകുന്നു 

> **Lead Summary:** സിനിമാ ലോകത്തെ പുതുപുത്തൻ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ പ്രേമികളായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. എന്തായാലും ഇപ്പോൾ കഴിഞ്ഞ വർഷം റിലീസായ തെലുങ്ക് സൂപ്പർഹിറ്റ് സിനിമയായ സിടിമാറിലെ പെപ്സി ആന്റി എന്ന ഗാനത്തിന് ഫുൾ വീഡിയോ റിലീസ് ആയ തരംഗത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങൾ മുഴുവനും.

## Article Content

സിനിമാ ലോകത്തെ പുതുപുത്തൻ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ പ്രേമികളായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. എന്തായാലും ഇപ്പോൾ കഴിഞ്ഞ വർഷം റിലീസായ തെലുങ്ക് സൂപ്പർഹിറ്റ് സിനിമയായ സിടിമാറിലെ പെപ്സി ആന്റി എന്ന ഗാനത്തിന് ഫുൾ വീഡിയോ റിലീസ് ആയ തരംഗത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങൾ മുഴുവനും.

പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിലും മറ്റും ട്രെൻഡിങ് ആവാൻ വീഡിയോക്ക് സാധിച്ചിട്ടുണ്ട്. അത്രത്തോളം കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചിട്ടുണ്ട് എന്ന് ചുരുക്കം. ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ സിനിമയാണ് സിടിമാർ.

ഏ മണ്ടി ഏ വേല,രച, ബംഗാൾ ടൈഗർ,ഗൗതം നന്ദ തുടങ്ങിയ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സമ്പത്ത്നന്തിയാണ് സീട്ടിമാറിൻ്റെ രചയിതാവും സംവിധായകനും എന്നത് ഈ സിനിമയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരാൻ തുടങ്ങിയ സമയം മുതൽ സിനിമാപ്രേമികളെ ആരവത്തിൽ ആക്കിയ കാര്യം ആയിരുന്നു.

പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത് ഇതൊരു സൂപ്പർഹിറ്റ് സിനിമയാക്കുമെന്ന് തന്നെയായിരുന്നു. ആരുടെയും പ്രതീക്ഷകളെ നിരാശ ആകാതെ വിധത്തിൽ ആദ്യ ദിവസം തന്നെ റെക്കോർഡ് കളക്ഷൻ സിനിമ നേടുകയും ചെയ്തു.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇത്രയേറെ കളക്ഷൻ നേടിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. അത്രത്തോളം മികവിലാണ് അഭിനേതാക്കൾ ഓരോരുത്തരും തന്റെ ഇടം ഭദ്രം ആക്കിയത്.

കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പൊലീസ് കമ്മീഷണർ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. മലയാളികൾക്കിടയിൽ റഹ്മാൻ എന്ന നടനെ ഒരുപാട് ആരാധകരുണ്ട് ആയതുകൊണ്ടും ഇതരഭാഷകളിൽ താരത്തിനെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് ഇതിനുമുമ്പും കഴിഞ്ഞത് കൊണ്ടും ഗംഭീരമായ തിരിച്ചുവരവ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ചിത്രത്തിലെ പെപ്സി ആന്റി എന്ന ഗാനത്തിന്റെ ഫുൾ വീഡിയോ റിലീസ് ആയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിട്ടുണ്ട്. കാണുന്ന കാഴ്ചക്കാരന് കൂടി മാദക ലഹരിയിൽ പകരുന്ന തരത്തിലാണ് വീഡിയോ സംവിധാനിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/28780/pepsi-anti-video-song-goes-viral)