---
title: "രണ്ട് ട്രെയിനുകൾക്ക് ഇടയിൽ അകപ്പെട്ടു, എന്നിട്ടും നിർത്താതെ ഓട്ടം തുടർന്ന് കുതിര; വീഡിയോ വൈറൽ "
english_title: "Caught between two trains, and yet the horse continued to run without stopping; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28776/caught-between-two-trains-and-yet-the-horse-continued-to-run-without-stopping-video-goes-viral"
published_at: "2022-02-27T19:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b8202b51f4_viral.jpg"
keywords: []
---

# രണ്ട് ട്രെയിനുകൾക്ക് ഇടയിൽ അകപ്പെട്ടു, എന്നിട്ടും നിർത്താതെ ഓട്ടം തുടർന്ന് കുതിര; വീഡിയോ വൈറൽ 

> **Lead Summary:** മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. രസകരമായ ദൃശ്യങ്ങൾ ആകാം പലപ്പോഴും കാഴ്ചക്കാരുടെ മനം കവരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

## Article Content

മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. രസകരമായ ദൃശ്യങ്ങൾ ആകാം പലപ്പോഴും കാഴ്ചക്കാരുടെ മനം കവരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന രണ്ടു ട്രെയിനുകൾക്കിടയിൽ അകപ്പെട്ടിട്ടും നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന കുതിരയുടെ ദൃശ്യമാണിത്. രണ്ട് റെയിൽ പാളങ്ങൾക്കിടയിലാണ് കുതിര അകപ്പെട്ടത്.

രണ്ടു വശത്തുനിന്നും ട്രെയിൻ എത്തിയതോടെയാണ് കുതിര കുടുങ്ങിയത്. എങ്ങും നിൽക്കാതെ മുന്നോട്ട് തന്നെ അണുവിട വ്യതിചലിക്കാതെ ഓടിയ കുതിര മറുവശത്തു നിന്നും എത്തിയ ട്രെയിൻ കടന്നുപോയതോടെ രക്ഷപ്പെട്ടു. അതുവരെയും ട്രെയിനുകൾക്കിടയിലൂടെ നേരിയ സ്ഥലത്താണ് കുതിര ഓട്ടം തുടർന്നത്.

ശ്വാസമടക്കിപ്പിടിച്ച് ആണ് ട്രെയിനിൽ ഉള്ളവർ ഈ ദൃശ്യം കണ്ടത്. ഈജിപ്തിലാണ് സംഭവം നടന്നത്. ഐപിഎസ് ഓഫീസറായ ദിവാൻ ഷൂ കപഡേ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആ സമയം ട്രെയിനിൽ ഉണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മറുവശത്ത് നിന്ന് വന്ന ട്രെയിൻ പോയതിനു ശേഷമാണ് കുതിര സമീപത്തെ ട്രാക്കിലേക്ക് കേറി ഓട്ടം തുടർന്നത്.

അപകടത്തിൽ അകപ്പെട്ടിട്ടും പതറാതെ മുന്നോട്ടു നീങ്ങിയ കുതിരയുടെ ധൈര്യത്തെ അഭിനന്ദിച്ച് ആണ് പലരും ഈ വീഡിയോയ്ക്ക് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ഇതുവരെ മൂന്നു ലക്ഷത്തിലേറെ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28776/caught-between-two-trains-and-yet-the-horse-continued-to-run-without-stopping-video-goes-viral)