---
title: "'എന്റെ ഹീറോ' ; ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി  ഷാജി കൈലാസ്"
english_title: "'My Hero'; Shaji Kailas wishes Annie a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2876/my-hero-shaji-kailas-wishes-annie-a-happy-birthday"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fa436edfb9c_Untitled-1.jpg"
keywords: []
---

# 'എന്റെ ഹീറോ' ; ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി  ഷാജി കൈലാസ്

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സംവിധായകൻ ഷാജി കൈലാസും നടി ആനിയും. ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സംവിധായകൻ ഷാജി കൈലാസും നടി ആനിയും. ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

ആനിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഓരോ ദിവസവും കടന്നുപോകുമ്പോഴും ഞാൻ നിന്നെ കൂടുതൽ കൂടുതൽ പ്രണയിക്കുന്നുവെന്നാണ് ഷാജി കൈലാസ് എഴുതുന്നത്.

നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം.

ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു.

ജീവിതത്തില്‍ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല എന്നും ഷാജി കൈലാസ് ജന്മദിന സന്ദേശത്തില്‍ പറയുന്നു.

ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരായത്. ജഗൻ, ഷാരോണ്‍, റുഷിൻ എന്നീ മക്കളാണ് ഷാജി കൈലാസ്- ആനി ദമ്പതിമാര്‍ക്കുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2876/my-hero-shaji-kailas-wishes-annie-a-happy-birthday)