---
title: "ജനിച്ച്  15 ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ പോയി; വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് താരം "
english_title: "Now Guinness World Records is sharing a painful experience."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28756/now-guinness-world-records-is-sharing-a-painful-experience"
published_at: "2022-02-27T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b60df87740_PAKRU.jpg"
keywords: []
---

# ജനിച്ച്  15 ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ പോയി; വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് താരം 

> **Lead Summary:** മലയാളികൾ ഓരോരുത്തർക്കും അഭിമാനവും സ്നേഹവുമുള്ള നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിൽ താരം അംഗമായിട്ടുണ്ട്. ഒരു നടൻ എന്നതിലുപരി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത വ്യക്തിയെന്ന നിലയിൽ ആർക്കും പ്രചോദനമാകുന്ന ഒരാളാണ് ഗിന്നസ് പക്രു.

## Article Content

മലയാളികൾ ഓരോരുത്തർക്കും അഭിമാനവും സ്നേഹവുമുള്ള നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിൽ താരം അംഗമായിട്ടുണ്ട്. ഒരു നടൻ എന്നതിലുപരി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത വ്യക്തിയെന്ന നിലയിൽ ആർക്കും പ്രചോദനമാകുന്ന ഒരാളാണ് ഗിന്നസ് പക്രു.

ഒരു ഭാര്യയും മകളുമാണ് താരത്തിന് ഉള്ളത്. താരത്തിൻ്റേ വിവാഹം എല്ലാം വളരെ സംഭവബഹുലമായിരുന്നു. ഇപ്പോഴിതാ വേദന നിറഞ്ഞ അനുഭവത്തെക്കുറിച്ച് പങ്ക് വെക്കുകയാണ് താരം.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് താൻ ഒരു അച്ഛനാകാൻ പോകുന്ന വിവരം അറിഞ്ഞത്. വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ ജനിച്ച ശേഷം കുഞ്ഞ് ഐസിയുവിൽ ആയിരുന്നു. ഓരോതവണ ഡോക്ടറെ കാണുമ്പോഴും വല്ലാത്ത ഒരു പ്രതീക്ഷ വരും.

പക്ഷേ ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞു മരിച്ചുപോയി. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതൊക്കെ എങ്ങനെ തരണം ചെയ്തു എന്ന് ആലോചിച്ചിട്ട് ഇപ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നും താരം പറയുന്നു.

വളരെ വേദനയേറിയ സമയമായിരുന്നു അത്. തൻറെ ജീവിതത്തെക്കുറിച്ച് ഗിന്നസ് പക്രു പലതവണ പറഞ്ഞിട്ടുണ്ട്. നിരവധി പരിഹാസങ്ങളും വിമർശനങ്ങളും താരം ജീവിതത്തിനിടയിൽ കേട്ടു. പക്ഷേ അതൊന്നും ഗിന്നസ് പക്രുവിനെ തളർത്തിയില്ല. തൻറെ അമ്മ തനിക്ക് നൽകിയ ബലവും താരം പറഞ്ഞിട്ടുണ്ട്. പഠിക്കാൻ പോയ സ്കൂളിൽ നിന്നടക്കം താരം അവഹേളനം നേരിട്ടിട്ടുണ്ട്.

ഉയരക്കുറവ് എൻറെ കാര്യം പറഞ്ഞത് എനിക്ക് പ്രവേശനം നിഷേധിച്ചു എന്നും താരം അനുഭവം പങ്കു വെച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും താരത്തിൻ്റേ ഉയർച്ചയെ തളർത്താൻ കഴിഞ്ഞില്ല. പിന്നീടാണ് താരം കലാരംഗത്തേക്ക് എത്തുന്നത്. ഇന്ന് പല റെക്കോർഡുകളും ഉണ്ട് ഇദ്ദേഹത്തിൻ്റേ പേരിൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/28756/now-guinness-world-records-is-sharing-a-painful-experience)