---
title: "തന്നെ ഏറെ വിസ്മയിപ്പിച്ചുള്ള നടനാണ് മോഹന്‍ലാല്‍; എം.ആര്‍ ഗോപകുമാര്‍"
english_title: "Gopakumar reveals that Mohanlal is an actor who has amazed him a lot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28748/gopakumar-reveals-that-mohanlal-is-an-actor-who-has-amazed-him-a-lot"
published_at: "2022-02-27T16:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b5c79e7109_MOHANLAL.jpg"
keywords: []
---

# തന്നെ ഏറെ വിസ്മയിപ്പിച്ചുള്ള നടനാണ് മോഹന്‍ലാല്‍; എം.ആര്‍ ഗോപകുമാര്‍

> **Lead Summary:** നാല്‍പ്പത് വര്‍ഷമായി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമാണ് നടന്‍ എം.ആര്‍ ഗോപകുമാര്‍. പുലിമുരുകന്‍ ചിത്രത്തിലെ മൂപ്പന്‍ എന്ന വേഷത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞ താരമാണ് ഗോപകുമാര്‍.

## Article Content

നാല്‍പ്പത് വര്‍ഷമായി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമാണ് നടന്‍ എം.ആര്‍ ഗോപകുമാര്‍. പുലിമുരുകന്‍ ചിത്രത്തിലെ മൂപ്പന്‍ എന്ന വേഷത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞ താരമാണ് ഗോപകുമാര്‍.

തന്നെ ഏറെ വിസ്മയിപ്പിച്ചുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് തുറന്നു പറയുകയാണ് ഗോപകുമാര്‍. ഒന്നും ആകില്ലെന്ന് കരുതിയപ്പോള്‍ വിസ്മയിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിലേക്ക് ഉയര്‍ന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ഏറ്റവും നല്ല നടനായി തോന്നിയിട്ടുള്ളത് ഭരത് ഗോപിയെ ആണെന്നും ഗോപകുമാര്‍ പറയുന്നു.

ഒരു നായകന് വേണ്ട യാതൊരു ആകാര വടിവും ഇല്ലാതെ സിനിമയിലേക്ക് എത്തിയാണ് അദ്ദേഹം നായകനായി സിനിമകള്‍ വിജയിപ്പിച്ചത് എന്നാണ് നടന്‍ പറയുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയെ കുറിച്ചും ഗോപകുമാര്‍ പ്രതികരിക്കുന്നുണ്ട്. അരാജകവാദികളുടെ സിനിമയാണ് ചുരുളി.

ജീവിതത്തില്‍ കാണിക്കുന്നത് സിനിമയില്‍ കാണിക്കാന്‍ പറ്റില്ല. സമൂഹത്തിലുള്ള നല്ല കാര്യങ്ങള്‍ മാറ്റാന്‍ വേണ്ടി ശ്രമിക്കരുത്. ചുരുളി പക്ഷെ അതാണ് ചെയ്തത് എന്നാണ് എം.ആര്‍ ഗോപകുമാര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28748/gopakumar-reveals-that-mohanlal-is-an-actor-who-has-amazed-him-a-lot)