---
title: "വലിമൈയിലെ വില്ലന്‍ വേഷം വേണ്ടെന്ന് വെച്ചതിന്റെ കാരണം ഇതാണ്; ടൊവിനോ തോമസ്"
english_title: "This is the reason why he refused the role of the villain in Valimai; Tovino Thomas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28728/this-is-the-reason-why-he-refused-the-role-of-the-villain-in-valimai-tovino-thomas"
published_at: "2022-02-27T14:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b3af75bdfc_TOVINO.jpg"
keywords: []
---

# വലിമൈയിലെ വില്ലന്‍ വേഷം വേണ്ടെന്ന് വെച്ചതിന്റെ കാരണം ഇതാണ്; ടൊവിനോ തോമസ്

> **Lead Summary:** മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

## Article Content

മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

ഒരു അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. തല അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ.

‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ താരം പറയുന്നു.

വാശി എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഏറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ കമാല്‍ ആര്‍. ഖാന്റെ വിമര്‍ശനമായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28728/this-is-the-reason-why-he-refused-the-role-of-the-villain-in-valimai-tovino-thomas)