---
title: "ബ്ലാസ്റ്റേഴ്‍സുമായി അജു വര്‍ഗീസ്, ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി"
english_title: "Mammootty shares Aju Varghese's first look with Blasters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2872/mammootty-shares-aju-vargheses-first-look-with-blasters"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f9463b87e95_Untitled-4.jpg"
keywords: []
---

# ബ്ലാസ്റ്റേഴ്‍സുമായി അജു വര്‍ഗീസ്, ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

> **Lead Summary:** അജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് ബ്ലാസ്റ്റേഴ്‍സ്. നന്ദകുമാര്‍ എ പിയും മിഥുൻ ടി ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

അജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് ബ്ലാസ്റ്റേഴ്‍സ്. നന്ദകുമാര്‍ എ പിയും മിഥുൻ ടി ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇപോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

സലിംകുമാറും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അപ്പാനി ശരത് ആണ് മറ്റൊരു കഥാപാത്രമാകുന്നത്.

നന്ദകുമാര്‍ എ പി തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം 4 മ്യൂസിക്സ് ആണ്.

മിഥുൻ ടി ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. സലിം കുമാര്‍ അടക്കമുള്ളവര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2872/mammootty-shares-aju-vargheses-first-look-with-blasters)