---
title: " 'ആംഗ്യം' വരുന്നുണ്ട്, ബേബി മാളൂട്ടി കഥാപാത്രമായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു"
english_title: "angyam movie shooting begins"
publisher: "moviemax.in"
canonical_url: "https://moviemax.in/news/287069/angyam-movie-shooting-begins"
published_at: "2025-04-30T22:46:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/68125b221dd35_1.jpg"
keywords: []
---

#  'ആംഗ്യം' വരുന്നുണ്ട്, ബേബി മാളൂട്ടി കഥാപാത്രമായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

> **Lead Summary:** ** നവാ**ഗതനായ എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ആംഗ്യം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോടിൽ ആരംഭിച്ചു. ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ,കല്ല്യാണി,കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ,പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ,ജയേഷ്,ബിജോ കൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

## Article Content

** നവാ**ഗതനായ എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ആംഗ്യം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോടിൽ ആരംഭിച്ചു. ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ,കല്ല്യാണി,കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ,പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ,ജയേഷ്,ബിജോ കൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

> പുരാതന കാലം മുതൽക്കേ മൂകാഭിനയം,മുദ്രാഭിനയം,വാജീയം എന്നിവ ഒത്തു ചേർന്ന വളരെ ശ്രേഷ്ഠമായ അനുഷ്ഠാന കലാരൂപമാണ് അംഗിലിയങ്കം കൂത്ത്.എന്നാൽ ഈ കലാരൂപത്തിന് വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിക്കാതെ പോയി. ഇതിന്റെ പശ്ചാത്തലത്തിൽ അംഗുലിയങ്കം കൂത്ത് കലയും ഇന്ത്യൻ ആംഗ്യ ഭാഷയും സമ്മേളിക്കുന്ന കഥാസഞ്ചാരമാണ് “ആംഗ്യം “സിനിമ.

വാം ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു.കൈതപ്രം എഴുതിയ വരികൾക്ക് ദീപാങ്കുരൻ കൈതപ്രം സംഗീതം പകർന്ന് ഉണ്ണി മേനോൻ,വിനീത് ശ്രീനിവാസൻ,മീരാറാംമോഹൻ,ദിവ്യ എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.എഡിറ്റർ-മാധവേന്ദ്ര.അസോസിയേറ്റ് ഡയറക്ടർ-പ്രതീഷ് സെബാൻ,കല-വേദാനന്ദ്,മേക്കപ്പ്-ലാൽ കരമന,വസ്ത്രാലങ്കാരം-സുരേന്ദ്രൻ, പുഷ്കരൻ അമ്പലപുഴ,അഖിൽ മഹേശ്വർ, പ്രൊഡക്ഷൻ മാനേജർ-പ്രദീപ് എസ് എൻ,ശ്യാം ഗോപി,പി ആർ ഒ-എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/287069/angyam-movie-shooting-begins)