---
title: "ആംസ്റ്റർഡാം യാത്രയുടെ ചിത്രം പങ്കുവെച്ച് പ്രണവ്; ഏറ്റെടുത്ത് ആരാധകര്‍ "
english_title: "Pranav shares picture of trip to Amsterdam; Acquired fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28689/pranav-shares-picture-of-trip-to-amsterdam-acquired-fans"
published_at: "2022-02-27T08:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ae4bc051b2_pranav.jpg"
keywords: []
---

# ആംസ്റ്റർഡാം യാത്രയുടെ ചിത്രം പങ്കുവെച്ച് പ്രണവ്; ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** **സി**നിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറെയ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

## Article Content

**സി**നിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറെയ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ജീവിത ശൈലി പിന്തുടരുന്ന ആളാണ്. നടന്റെ യാത്രകളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ പ്രണവ് പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആംസ്റ്റർഡാം യാത്രയിൽ നിന്നുള്ള ചിത്രമാണ് പ്രണവ് ഷെയർ ചെയ്യുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായ് രം​ഗത്തെത്തിയത്. അപ്പുയേട്ടൻ സ്വന്തം ഫോട്ടോ ഇടാൻ തുടങ്ങിയല്ലോ എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. അടുത്തിടെ, ഹിമാചൽ പ്രദേശിൽ നിന്നുള്ള ചിത്രങ്ങളും പ്രണവ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇതും ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28689/pranav-shares-picture-of-trip-to-amsterdam-acquired-fans)