---
title: "കരീനയുടെ ചെറിയ മകന്റെ മുഖം ഇമോജി കൊണ്ട് മറച്ച് സാറ, നടി പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു"
english_title: "Kareena's little son's face is covered with emoji"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2867/kareenas-little-sons-face-is-covered-with-emoji"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f90bcb78b58_Untitled-2.jpg"
keywords: []
---

# കരീനയുടെ ചെറിയ മകന്റെ മുഖം ഇമോജി കൊണ്ട് മറച്ച് സാറ, നടി പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു

> **Lead Summary:** ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്.

## Article Content

ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്.

സെയ്ഫും ഭാര്യയും നടിയുമായ കരീനയും നാല് മക്കളും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും സ്ഥിരം ചർച്ചാ വിഷയമാണ്.

ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് സെയ്ഫ് അലിഖാനും കുടുംബവും.

ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയ കോളങ്ങളിലും വൈറലാവുന്നത് നടി സാറ അലിഖാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

അച്ഛനും സഹേദരന്മാർക്കുമൊപ്പമുളള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സാറയുടെ ഈദ് സ്പെഷ്യൽ ചിത്രം സോഷ്യ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

സെയ്ഫിന്റെ ആദ്യഭാര്യയായ അമൃത സിങ്ങിലുള്ള മക്കളാണ് സാറ അലിഖാനും ഇബ്രാഹിമും. അമൃതയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് കരീനയെ സെയ്ഫ് വിവാഹം കഴിക്കുന്നത്.

അമൃതയുമായി വിവാഹബന്ധം വേർപിരിഞ്ഞുവെങ്കിലും മക്കളുമായി നടന് അടുത്ത ബന്ധമാണ്. തിരിച്ചും അതുപോലെ തന്നെയാണ്. കരീനയുമായും സാറയ്ക്കും സഹോദരനും അടുത്ത സൗഹൃദമാണുള്ളത്.

തിരക്കുകൾക്കിടയിലും സാറയും സഹോദരൻ ഇബ്രാഹീമും അച്ഛനേയുംസഹോദരൻ തൈമൂറിനേയും കാണാൻ എത്താറുണ്ട്. അച്ഛനോടൊപ്പമുള്ള ഇവരുടെചിത്രം സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാവാറുണ്ട്.

സാറയെ പോലെയാണ് മകൻ തൈമൂറെന്ന് കരീന പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. സഹോദരന്മാർക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ സാറയും പങ്കുവെയ്ക്കാറുണ്ട്.

തൈമൂറിന് ഭക്ഷണം നൽകുന്ന നടിയുടെ ചിത്രം സിനിമാ കോളങ്ങളിൽ വൈറലായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാറ അലിഖാന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഈദ് ദിനത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പമായിരുന്നു ഇത്തവണത്തെ സാറയുടേയും സഹോദരന്റേയും ഈദ്. നടി പങ്കുവെച്ച പുതിയ ചിത്രത്തിലെ ഹൈലൈറ്റ് ഇളയ സഹോദരൻ ജെ ആണ്.സാറയുടെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രം ചർച്ചയായിട്ടുണ്ട് .

മുഖം മറച്ചാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെയുടെ മുഖത്തിന് പകരം ഒരു രസകരമായ ഇമോജിയാണ് സാറ നൽകിയിരിക്കുന്നത്.

ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.സെയ്ഫിനേയും മക്കളേയും ഒരുമിച്ച് കണ്ടതിലുള്ള സന്തോഷം പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.ആരാധകർ മാത്രമല്ല താരങ്ങളും സാറയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 21 ആണ് കരീനയ്ക്കും സെയ്ഫ് അലിഖാനും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ലോക്ക് ഡൗൺ കാലത്താണ് കരീന വീണ്ടും അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്.

ദിവസങ്ങൾക്ക് മുൻപായിരുന്നു കുഞ്ഞിന് പേരിട്ടത്. ജെ എന്നാണ് മകൻ പേര്. കുട്ടിയെ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയണ്.

കുട്ടിയുടെ സ്വകാര്യതയെ മാനിച്ചാണിത്. ദിവസങ്ങൾക്ക് മുൻപ് ജെയുടെ ഒരു ചിത്രം കരീന പങ്കുവെച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/2867/kareenas-little-sons-face-is-covered-with-emoji)