---
title: "ബാബുരാജുമായി ആക്ഷൻ രം​ഗം; നടൻ വിശാലിന് പരുക്ക്"
english_title: "Action scene with Baburaj; Actor Vishal injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2865/action-scene-with-baburaj-actor-vishal-injured"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f8f94216ac1_Untitled-1.jpg"
keywords: []
---

# ബാബുരാജുമായി ആക്ഷൻ രം​ഗം; നടൻ വിശാലിന് പരുക്ക്

> **Lead Summary:** സിനിമാ ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് പരുക്ക്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു.

## Article Content

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് പരുക്ക്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു.

വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം പറ്റിയത്.

റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി.

താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ഹൈദരാബാദ് ആണ്.

വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഇരുന്നതായിരുന്നു അണിയറ പ്രവർത്തകർ.

എന്നാൽ വിശാലിന് പരുക്ക് പറ്റിയതിനാൽ ഷെഡ്യൂൾ നീളാൻ സാധ്യതയേറെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2865/action-scene-with-baburaj-actor-vishal-injured)