---
title: "കാമുക ഹൃദയം കടന്ന കൈയ്യോ? കാമുകിക്ക് ഐ ഫോൺ വാങ്ങാൻ സ്വന്തം കഡ്നി വിറ്റ് കാശുണ്ടാക്കി യുവാവ്"
english_title: "boyfriend #sells #kidney #girlfriend #iphone16 viralvideo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/286408/boyfriend-sells-kidney-girlfriend-iphone16-viralvideo-new"
published_at: "2025-04-28T13:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f349b41095_viral.jpg"
keywords: []
---

# കാമുക ഹൃദയം കടന്ന കൈയ്യോ? കാമുകിക്ക് ഐ ഫോൺ വാങ്ങാൻ സ്വന്തം കഡ്നി വിറ്റ് കാശുണ്ടാക്കി യുവാവ്

> **Lead Summary:** ** പ്രണ**യത്തിന് കണ്ണും കാതുമില്ലെന്നത് ഒരു പൊതു ചൊല്ലാണ്. എന്നാല്‍, ഇത് കുറച്ച് കടന്ന് പോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചത്. സംഗതി മറ്റൊന്നുമല്ല.

## Article Content

** പ്രണ**യത്തിന് കണ്ണും കാതുമില്ലെന്നത് ഒരു പൊതു ചൊല്ലാണ്. എന്നാല്‍, ഇത് കുറച്ച് കടന്ന് പോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചത്. സംഗതി മറ്റൊന്നുമല്ല.

തന്‍റെ കാമുകിക്ക് പുതുതായി പുറത്തിറക്കിയ ഐഫോൺ 16 പ്രോ മാക്‌സ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൌമാരക്കാരനായ കാമുകന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. ആവശ്യമായ പണത്തിന് തന്‍റെ വൃക്ക വിറ്റു. കാമുകന്‍റെ സുഹൃത്തുക്കൾ തുന്നിക്കൂട്ടിയ വയറുമായി നില്‍ക്കുന്ന കൌമാരക്കാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോവാണ് സംഭവം പുറത്ത് അറിയുന്നത്.

അതേസമയം സംഭവത്തിന്‍റെ നിജസ്ഥിതി ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. എങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു.

അതേസമയം സ്വന്തം ജീവനേക്കാൾ വലുതായി മറ്റൊരാളുടെ ആഗ്രഹത്തെ കാണരുതെന്നും നിങ്ങളുടെ ശരീരഭാഗത്തിന് പകരമാകാന്‍ ഒരു ഗാഡ്ജറ്റിനും കഴിയില്ലെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ചില സമൂഹ മാധ്യമ ഗ്രൂപ്പുകളും വീഡിയോ പങ്കുവച്ചു. പുതിയ തലമുറ സാമൂഹിക പദവിക്കും കാമുകിമാരുടെ ഇഷ്ടം നേടാനും സ്വന്തം ആരോഗ്യവും ഭാവിയും കളഞ്ഞ് കുളിക്കുന്നുവെന്ന് ചിലര്‍ എഴുതി.

[A post shared by News in 2 mins (@newsin2mins)](https://www.instagram.com/reel/DIGHUrgI8ar/?utm_source=ig_embed&utm_campaign=loading)

വയറ്റിലെ മുറിവിൽ ഒട്ടിച്ച കോട്ടന്‍ അധികം പഴക്കം കാണിക്കുന്നില്ല. മുറിവിന് വലിയ പഴക്കമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം കൌമാരക്കാരന്‍റെ മുഖത്ത് വേദനയുടെ ഒരു ലാഞ്ചന പോലുമില്ലെന്നത് ചില കാഴ്ചക്കാരില്‍ സംശയം ജനിപ്പിച്ചു.

നിരവധി കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് വേണ്ടി വയറ്റത്ത് കോട്ടണ്‍ ഓട്ടിച്ച് വച്ചതാണെന്ന് എഴുതി. സർജന്‍ എന്ന പേരിലുള്ള അക്കൌണ്ടില്‍ നിന്നും കിഡ്നി ഓപ്പറേഷന്‍ അവിടെയല്ല ചെയ്യാറ് എന്നെഴുതിയത് വലിയ കോലാഹലം തന്നെ സൃഷ്ടിച്ചു. ചിലര്‍ അത് വ്യാജ ഡോക്ടറാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ ഇന്ത്യയിലെ ഡോക്ടർമാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമാണോയെന്നായിരുന്നു കുറിച്ചത്.

മറ്റ് ചിലര്‍ യുവാവിന് തീരെ വേദനയുള്ളതായി തോന്നുന്നില്ലെന്നും ഇത് കാമുകിയെ പറ്റിക്കാനായി വെറുതെ ബാന്‍റേജ് ചെയ്തതാകാമെന്നും എഴുതി. മറ്റ് ചിലര്‍ ഇന്ത്യയില്‍ കിഡ്നി വില്‍ക്കാന്‍ കഴിയില്ലെന്നും യുവാവിനെ എത്രയും പെട്ടെന്ന് ജയിലിലിടണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/286408/boyfriend-sells-kidney-girlfriend-iphone16-viralvideo-new)