---
title: "നടി പ്രിയ മോഹനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങി...? സത്യാവസ്ഥ ഇതാണ്..."
english_title: "Actress Priya Mohan and her family trapped in Ukraine ...? The truth is ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28638/actress-priya-mohan-and-her-family-trapped-in-ukraine-the-truth-is"
published_at: "2022-02-26T21:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a48554691d_Untitled-1.jpg"
keywords: []
---

# നടി പ്രിയ മോഹനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങി...? സത്യാവസ്ഥ ഇതാണ്...

> **Lead Summary:** **യു**ക്രെയിനില്‍ യുദ്ധഭീതിയിലാണ് ജനം. യുദ്ധവിമാനങ്ങളെയും, മിസൈലുകളെയും ഭയന്ന് ജീവനും കയ്യില്‍ പിടിച്ച്‌ നില്‍ക്കുന്ന ജനതയുടെ അവസ്ഥ പല മാധ്യമങ്ങളും വാര്‍ത്തയാക്കുന്നുണ്ട്.

## Article Content

**യു**ക്രെയിനില്‍ യുദ്ധഭീതിയിലാണ് ജനം. യുദ്ധവിമാനങ്ങളെയും, മിസൈലുകളെയും ഭയന്ന് ജീവനും കയ്യില്‍ പിടിച്ച്‌ നില്‍ക്കുന്ന ജനതയുടെ അവസ്ഥ പല മാധ്യമങ്ങളും വാര്‍ത്തയാക്കുന്നുണ്ട്.

അത്തരത്തില്‍ ചില ഓണ്‍ലൈന്‍ മീഡിയയില്‍ നടി പ്രിയ മോഹനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കൊടുത്തിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹന്‍.

നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്‌നില്‍ അവധി ആഘോഷിക്കാനായി പോയത്. ഈ കുടുംബം യുക്രെയ്‌നില്‍ കുടുങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ.

താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രിയയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/28638/actress-priya-mohan-and-her-family-trapped-in-ukraine-the-truth-is)