---
title: "അടി കപ്യാരെ കൂട്ടമണി 2...? സൂചന നല്‍കി അജു വര്‍ഗീസ്"
english_title: "Adi Kapyare Kootamani 2 Aju Varghese hinted"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28633/adi-kapyare-kootamani-2-aju-varghese-hinted"
published_at: "2022-02-26T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a411d6e3b8_Untitled-1.jpg"
keywords: []
---

# അടി കപ്യാരെ കൂട്ടമണി 2...? സൂചന നല്‍കി അജു വര്‍ഗീസ്

> **Lead Summary:** **കൊച്ചി : **സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണിയുടെ രണ്ട് ഭാഗം അണിയറയില്‍ ഒരുങ്ങുന്നു എന്ന് സൂചന. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അജു വര്‍ഗീസ് ഇന്ന് ഫെബ്രുവരി 26ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് സിനിമയുടെ സക്കന്‍ഡ് പാര്‍ട്ട് വരുന്നു എന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്.

## Article Content

**കൊച്ചി : **സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണിയുടെ രണ്ട് ഭാഗം അണിയറയില്‍ ഒരുങ്ങുന്നു എന്ന് സൂചന. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അജു വര്‍ഗീസ് ഇന്ന് ഫെബ്രുവരി 26ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് സിനിമയുടെ സക്കന്‍ഡ് പാര്‍ട്ട് വരുന്നു എന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്.

> പള്ളി ഗോപൂരത്തില്‍ സ്ഥാപിച്ചിട്ടുള്ള കൂട്ടമണിയുടെ ചിത്രമാണ് അജു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ "നോ ക്യാപ്ഷന്‍" എന്ന കുറിച്ചു കൊണ്ട് പങ്കുവെച്ച ചിത്രത്തില്‍ സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നടന്‍ വ്യക്തമാക്കിട്ടില്ല.

പക്ഷെ അജു പങ്കുവെച്ചിരിക്കുന്ന ചിത്രം അടി കപ്യാരെ കൂട്ടമണി സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സൂചന എന്നാണ് പോസ്റ്റിന് കമന്റായി മിക്കവരും രേഖപ്പെടുത്തിയിരിക്കുന്നത്. 2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്. ബംബര്‍ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോര്‍ട്ട്.

1.80 കോടി രൂപയ്ക്കായിരുന്നു ഫ്രൈഡെ ഫിലിംസ് സിനിമ നിര്‍മിക്കുന്നത്. ചിത്രം വന്‍ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും ഉടന്‍ തന്നെ ഫ്രൈഡെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനിടെ ഫ്രൈ ഡെ ഫിലിംസിന്റെ നിര്‍മാതാക്കളായ വിജയ് ബാബുവും സാന്ദ്ര തോമസും വേര്‍പിരിഞ്ഞതും ചിത്രത്തിന്റെ തമിഴ് റീമേക്കമെത്തയതോടെ അടി കപ്യാരെ കൂട്ടമണി 2 നിര്‍മിക്കുന്നത് വൈകി.

2021ലായിരുന്നു തമിഴ് റീമേക്ക് ഹോസ്റ്റല്‍ എന്ന പേരില്‍ റിലീസാകുന്നത്. അജുവിന് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, മുകേഷ്, നീരജ് മാധവ്, വിനീത് മോഹന്‍, ബിജു കുട്ടന്‍ എന്നിവരാണ് കേന്ദകഥാപത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നത്. നവാഗതനായ ജോണ്‍ വര്‍ഗീസാണ് സംവിധായകന്‍. ജോണ്‍ വര്‍ഗീസും അഭിലാഷ് എസ് നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28633/adi-kapyare-kootamani-2-aju-varghese-hinted)