---
title: "കാത്തിരിപ്പിന് വിരാമം; സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു  "
english_title: "The wait is over; The CBI has announced the title of the fifth part"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28606/the-wait-is-over-the-cbi-has-announced-the-title-of-the-fifth-part"
published_at: "2022-02-26T17:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a17e1a7e30_cbi.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു  

> **Lead Summary:** **സി**നിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

## Article Content

**സി**നിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവിന്റെ പേര്. സൈനാ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ അനൗൺസ് ചെയ്തത്.

പിന്നാലെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28606/the-wait-is-over-the-cbi-has-announced-the-title-of-the-fifth-part)