---
title: "തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി രജിഷ വിജയൻ; ആദ്യ ചിത്രം രവി തേജയുടെ നായികയായി"
english_title: "Rajisha Vijayan ready for Telugu debut; Ravi Teja starred in the first film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2860/rajisha-vijayan-ready-for-telugu-debut-ravi-teja-starred-in-the-first-film"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f567ba3aac4_Untitled-16.jpg"
keywords: []
---

# തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി രജിഷ വിജയൻ; ആദ്യ ചിത്രം രവി തേജയുടെ നായികയായി

> **Lead Summary:** അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ നടിയായി മാറിയ താരമാണ് രജിഷ വിജയൻ.

## Article Content

അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ നടിയായി മാറിയ താരമാണ് രജിഷ വിജയൻ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളും കഥാപാത്രങ്ങളും താരം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് രജിഷ. രവി തേജ നായകനായെത്തുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്.

ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ധനുഷ് നായകനായെത്തിയ കർണനിലൂടെ രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എല്ലാം ശരിയാകും,മലയൻകുഞ്ഞ്, സർദാർ, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2860/rajisha-vijayan-ready-for-telugu-debut-ravi-teja-starred-in-the-first-film)