---
title: "'ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത്', ബുക്ക് മൈ ഷോയില്‍ മാജിക്കുമായി 'തുടരും', കണക്കുകള്‍ പുറത്ത് "
english_title: "#Magic #continue #Book #My #Show #figures #show #thudarum #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/285852/magic-continue-book-my-show-figures-show-thudarum-film"
published_at: "2025-04-25T16:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b69d005dcc_thudarum.jpg"
keywords: []
---

# 'ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത്', ബുക്ക് മൈ ഷോയില്‍ മാജിക്കുമായി 'തുടരും', കണക്കുകള്‍ പുറത്ത് 

> **Lead Summary:** ** **സൂക്ഷിച്ച് മാത്രം പ്രീ റിലീസ് പ്രൊമോഷന്‍ നടത്തിയ ചിത്രമായിരുന്നു തുടരും. മോഹന്‍ലാലിന്‍റെ ഒരു ശ്രദ്ധേയ ചിത്രത്തിന് സ്വാഭാവികമായും വരാറുള്ള വന്‍ ഹൈപ്പിനെ കുറച്ചുകൊണ്ടുള്ളതായിരുന്നു അതെല്ലാം.

## Article Content

** **സൂക്ഷിച്ച് മാത്രം പ്രീ റിലീസ് പ്രൊമോഷന്‍ നടത്തിയ ചിത്രമായിരുന്നു തുടരും. മോഹന്‍ലാലിന്‍റെ ഒരു ശ്രദ്ധേയ ചിത്രത്തിന് സ്വാഭാവികമായും വരാറുള്ള വന്‍ ഹൈപ്പിനെ കുറച്ചുകൊണ്ടുള്ളതായിരുന്നു അതെല്ലാം.

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് മോളിവുഡ് പലകുറി കണ്ടിട്ടുള്ളതാണ്. ആദ്യ ഷോകള്‍ക്കിപ്പുറം എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗിലും കുതിപ്പ് ദൃശ്യമായി.

പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ കാര്യം എടുക്കാം. റിലീസിന് രണ്ട് ദിവസം മുന്‍പ്, ബുധനാഴ്ച രാവിലെ 10 മണിക്കാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചത്.

ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ 8000 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റ ചിത്രം പിന്നീട് മണിക്കൂറില്‍ 10,000 എന്ന നിലയിലേക്കും കയറി. എന്നാല്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബിഎംഎസിലെ (ബുക്ക് മൈ ഷോ) ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു.

വേ​ഗത്തില്‍ തന്നെ മണിക്കൂറില്‍ 20,000 എന്ന നിലയിലേക്ക് ഉയര്‍ന്ന വില്‍പ്പന വൈകാതെ മണിക്കൂറില്‍ 35,000 ന് മുകളിലേക്കും എത്തി.  അതേസമയം ചിത്രം ആദ്യദിനം എത്ര നേടുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

പ്രീ റിലീസ് ബുക്കിം​ഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 2.33 കോടി രൂപ നേടിയെന്നാണ് പുറത്തെത്തിയ കണക്കുകള്‍. ആദ്യ ഷോകള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായം വന്നതോടെ ഈ വാരാന്ത്യം തുടരുമിന്‍റേത് ആയിരിക്കും.

ഒപ്പം വേനലവധിക്കാലമായതിനാല്‍ തിയറ്ററുകളില്‍ ലോം​ഗ് റണ്ണും ലഭിക്കും. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബി​ഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/285852/magic-continue-book-my-show-figures-show-thudarum-film)