---
title: "ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമാകാൻ സണ്ണി ലിയോണ്‍"
english_title: "Sreesanth's Bollywood film; Sunny Leone to be the main character"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2858/sreesanths-bollywood-film-sunny-leone-to-be-the-main-character"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f529a70db1b_Untitled-12.jpg"
keywords: []
---

# ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമാകാൻ സണ്ണി ലിയോണ്‍

> **Lead Summary:** ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

## Article Content

ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ നടി സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ശ്രീശാന്ത് ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്.

ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാലാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്ന് ആര്‍ രാധാകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടു.

കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് ആർ രാധാകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്.

ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2858/sreesanths-bollywood-film-sunny-leone-to-be-the-main-character)