---
title: "ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ  മോശം അനുഭവം പങ്കുവെച്ച് സജിനും ആലിസും"
english_title: "Now a video shared by Alice is getting noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28536/now-a-video-shared-by-alice-is-getting-noticed"
published_at: "2022-02-26T12:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219d40c630ec_aliya.jpg"
keywords: []
---

# ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ  മോശം അനുഭവം പങ്കുവെച്ച് സജിനും ആലിസും

> **Lead Summary:** സീരിയലുകളില്‍ സജീവം ആണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നിമിഷന്നേരം കൊണ്ട് പ്രേക്ഷ മനസില്‍ സ്ഥാനം പിടിക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഈ അടുത്തായിരുന്നു നടിയുടെ വിവാഹം.

## Article Content

സീരിയലുകളില്‍ സജീവം ആണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നിമിഷന്നേരം കൊണ്ട് പ്രേക്ഷ മനസില്‍ സ്ഥാനം പിടിക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഈ അടുത്തായിരുന്നു നടിയുടെ വിവാഹം.

വിവാഹശേഷം ഭര്‍ത്താവ് സജിനൊപ്പം യൂട്യൂബ് വീഡിയോയില്‍ സജീവമായിരുന്ന ആലീസ്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ ഒരു മോശം അനുഭവമാണ് സജിന്‍ വേ്‌ളാഗ് ചെയ്തത്. ആലീസിന് ഫോണും മറ്റു ചില സാധനങ്ങളും മേടിക്കാന്‍ വേണ്ടി ആയിരുന്നു ഇരുവരും ലുലുമാളില്‍ പോയത്, ഒരു ലക്ഷത്തിനു മുകളില്‍ വിലവരുന്ന സാധനങ്ങള്‍ വാങ്ങിയിട്ട് പോലും ലുലുമാളില്‍ പാര്‍ക്കിംഗ് സൗകര്യം നല്‍കിയില്ല എന്നാണ് ഇവര്‍ പരാതി പറയുന്നത്.

പാര്‍ക്ക് ചെയ്യണമെങ്കില്‍ 60 രൂപ ഫീ അടയ്ക്കണം. ഇതെന്തൊരു കഷ്ടമാണ് എന്ന് ഇരുവരും ചോദിക്കുന്നു. മുന്‍സിപ്പാലിറ്റിയുടെ അനുവാദം നേടിയിട്ടും പാര്‍ക്കിംഗ് ഫീ വാങ്ങുന്നതിനെതിരെയാണ് താരങ്ങള്‍ പ്രതികരിച്ചത്.

എല്ലാ സാധനങ്ങളും ഒരിടത്തുനിന്ന് കിട്ടുന്നതുകൊണ്ടാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ഇവിടെ കിട്ടുന്നത് പുറത്തും കിട്ടും.

എന്നാല്‍ ഇവിടേക്ക് എത്തുന്ന കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനുള്ള മര്യാദ പോലും ഇവര്‍ കാണിക്കുന്നില്ല. ഇത്രയും സാധനങ്ങള്‍ വാങ്ങിയിട്ട് പോലും പാര്‍ക്കിംഗ് സൗകര്യം അനുവദിക്കില്ല എന്ന് പറയുന്നത് കഷ്ടമാണ്, സജിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28536/now-a-video-shared-by-alice-is-getting-noticed)