---
title: "'തീർത്തും ഹൃദയഭേദകം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ മമ്മൂട്ടി "
english_title: "#Actor #Mammootty #condemns #pahalgam #terror #attack."
publisher: "moviemax.in"
canonical_url: "https://moviemax.in/news/285237/actor-mammootty-condemns-pahalgam-terror-attack"
published_at: "2025-04-23T10:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680878f70f3e4_mamootty.jpg"
keywords: []
---

# 'തീർത്തും ഹൃദയഭേദകം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ മമ്മൂട്ടി 

> **Lead Summary:** ** **പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മമ്മൂട്ടി. തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽ​ഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.

## Article Content

** **പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മമ്മൂട്ടി. തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽ​ഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.

> "പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്.

> രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല", എന്നാണ് മമ്മൂട്ടി കുറിച്ചത്.

> നേരത്തെ ഭീകരാക്രമണത്തില്‍ അപലപിച്ച് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. "പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് കാണേണ്ടി വന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ എടുക്കുന്നത് ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല.

> ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്കും അപ്പുറമാണെന്ന് അറിയാം. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുക. രാജ്യം മുഴുവനും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്", എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/285237/actor-mammootty-condemns-pahalgam-terror-attack)