---
title: "'ഞാൻ യുക്രൈനിലല്ല, കൊച്ചിയിലാണ്', വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് നടി പ്രിയ മോഹൻ"
english_title: "Actress Priya Mohan says news of being trapped in Ukraine is false."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28520/actress-priya-mohan-says-news-of-being-trapped-in-ukraine-is-false"
published_at: "2022-02-26T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219c5e7c4cb9_priya mohan.jpg"
keywords: []
---

# 'ഞാൻ യുക്രൈനിലല്ല, കൊച്ചിയിലാണ്', വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് നടി പ്രിയ മോഹൻ

> **Lead Summary:** യുക്രൈനില്‍ കുടുങ്ങിപ്പോയി എന്ന വാര്‍ത്ത തെറ്റെന്ന് നടി പ്രിയ മോഹൻ. താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹൻ അറിയിച്ചു. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രിയ മോഹൻ അഭ്യര്‍ഥിച്ചു.

## Article Content

യുക്രൈനില്‍ കുടുങ്ങിപ്പോയി എന്ന വാര്‍ത്ത തെറ്റെന്ന് നടി പ്രിയ മോഹൻ. താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹൻ അറിയിച്ചു. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രിയ മോഹൻ അഭ്യര്‍ഥിച്ചു.

വ്യാജ വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചിട്ടുമുണ്ട് പ്രിയ മോഹൻ. കുറച്ചു മാസം മുമ്പ് പ്രിയ മോഹൻ കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.

പ്രിയ മോഹൻ യുക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകള്‍. നടൻ നിഹാലാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28520/actress-priya-mohan-says-news-of-being-trapped-in-ukraine-is-false)