---
title: "'ഇത് കൊടും ക്രൂരത, ഭയന്നുവിറച്ചു പോയി'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ"
english_title: "#akshaykumar #condemn #kashmir #pahalgamterrorattack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/285176/akshaykumar-condemn-kashmir-pahalgamterrorattack"
published_at: "2025-04-22T23:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6807d66f31a05_akshay.jpg"
keywords: []
---

# 'ഇത് കൊടും ക്രൂരത, ഭയന്നുവിറച്ചു പോയി'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ

> **Lead Summary:** ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ അക്ഷയ് കുമാർ. സംഭവം അറിഞ്ഞപ്പോൾ ഭയന്ന് വിറച്ചുവെന്നും നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരത ആണെന്നും നടൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

## Article Content

ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ അക്ഷയ് കുമാർ. സംഭവം അറിഞ്ഞപ്പോൾ ഭയന്ന് വിറച്ചുവെന്നും നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരത ആണെന്നും നടൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

> "പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം അറിഞ്ഞപ്പോൾ ഭയന്ന് വിറച്ചു പോയി. നിരപരാധികളെ ഇങ്ങനെ കൊല്ലുന്നത് കൊടും ക്രൂരതയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ", എന്നാണ് അക്ഷയ് കുമാർ കുറിച്ചത്.

പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും കൊല്ലപ്പെട്ടിട്ടുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശിയ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്.

മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/285176/akshaykumar-condemn-kashmir-pahalgamterrorattack)