---
title: "പ്രണവിനെ  മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ല ; ഗായത്രി സുരേഷ്"
english_title: "Gayatri Suresh's new interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28493/gayatri-sureshs-new-interview-goes-viral"
published_at: "2022-02-26T08:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62199e9201fe0_gayathri.jpg"
keywords: []
---

# പ്രണവിനെ  മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ല ; ഗായത്രി സുരേഷ്

> **Lead Summary:** പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് ഗായത്രി സുരേഷ്. പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ.

## Article Content

പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് ഗായത്രി സുരേഷ്. പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ.

യൂണിവേഴ്സ് ചില സിഗ്‌നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരും. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്.

അത് യൂണിവേഴ്സിന്റെ ഒരു സിഗ്‌നലല്ലേ. ഒരു ഉത്തരമല്ലേ. ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞു. പിന്നെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടില്‍ നിന്ന് വരുമ്പോള്‍ ഒരു ഹോട്ടലില്‍ കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വെയ്റ്റര്‍ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുവാ.

ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു. ഞാന്‍ താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, പോയി.

പുള്ളിക്ക് അതൊന്നും ഓര്‍മ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ,’ ഗായത്രി കൂട്ടിച്ചേര്‍ത്തു. 2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ് പിന്നീട് 2015 ല്‍ ജമ്‌നപ്യാരിയിലൂടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28493/gayatri-sureshs-new-interview-goes-viral)