---
title: "ബ്രോ ഡാഡി ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്ന്‍ സുപ്രിയയ്ക്കൊപ്പം  പൃഥ്വി"
english_title: "Prithvi with Supriya from Bro Daddy shooting location"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2849/prithvi-with-supriya-from-bro-daddy-shooting-location"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f2901b83327_Untitled-12.jpg"
keywords: []
---

# ബ്രോ ഡാഡി ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്ന്‍ സുപ്രിയയ്ക്കൊപ്പം  പൃഥ്വി

> **Lead Summary:** ‘ലൂസിഫറി’നു ശേഷം വീണ്ടും സംവിധായകന്റെ റോളിൽ തിളങ്ങുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’.

## Article Content

‘ലൂസിഫറി’നു ശേഷം വീണ്ടും സംവിധായകന്റെ റോളിൽ തിളങ്ങുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’.

സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

> ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് പൃഥ്വി. “ബ്രോ ഡാഡി, പ്രോ വൈഫി,” എന്നാണ് ചിത്രത്തിന് പൃഥ്വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയിരിക്കുന്നത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ്് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2849/prithvi-with-supriya-from-bro-daddy-shooting-location)