---
title: "പിൻഭാഗം അങ്ങനെ ആക്കൂ എന്നാൽ നന്നാവും; ചുട്ട മറുപടി കൊടുത്ത് താരം "
english_title: "Make the back so but but better; The actor gave a scathing reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28484/make-the-back-so-but-but-better-the-actor-gave-a-scathing-reply"
published_at: "2022-02-26T08:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621990f230b41_ac.jpg"
keywords: []
---

# പിൻഭാഗം അങ്ങനെ ആക്കൂ എന്നാൽ നന്നാവും; ചുട്ട മറുപടി കൊടുത്ത് താരം 

> **Lead Summary:** വളരെ പുരോഗമനപരമായ ചിന്തയുള്ള നടിയാണ് മൃണാൽ ടാക്കൂർ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. പല വിഷയങ്ങളെപ്പറ്റി താരം വാചാല ആവാറുണ്ട്. ബോഡി പോസിറ്റീവിറ്റിയെക്കുറിച്ച് ഒക്കെ താരം സംസാരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. കടുത്ത വിമർശനങ്ങളും ഇടയ്ക്കൊക്കെ താരം നേരിടാറുണ്ട് .

## Article Content

വളരെ പുരോഗമനപരമായ ചിന്തയുള്ള നടിയാണ് മൃണാൽ ടാക്കൂർ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. പല വിഷയങ്ങളെപ്പറ്റി താരം വാചാല ആവാറുണ്ട്. ബോഡി പോസിറ്റീവിറ്റിയെക്കുറിച്ച് ഒക്കെ താരം സംസാരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. കടുത്ത വിമർശനങ്ങളും ഇടയ്ക്കൊക്കെ താരം നേരിടാറുണ്ട് .

പലപ്പോഴും സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും താരം നേരിടാറുണ്ട്. എന്നാൽ ഇതിനൊക്കെ താരം മറുപടി പറയാറുമുണ്ട്. ഇപ്പോഴിതാ അത്തരം ഒരു സംഭവമാണ് വീണ്ടും ശ്രദ്ധനേടുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു വീഡിയോ താര പങ്കുവെച്ചിരുന്നു. കിക്ക് ബോക്സിങ് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. വീഡിയോ ഏറെ ശ്രദ്ധ നേടി.

നിരവധി പേർ താരത്തിന് പ്രശംസയുമായി എത്തുകയും ചെയ്തു. എന്നാൽ ചിലർ താരത്തിൻറെ ശരീരത്തെക്കുറിച്ച് അശ്ലീല പരാമർശവുമായി എത്തി. പിൻഭാഗത്തെ തടി കുറയ്ക്കൂ, ഡാൻസർ ലുക്ക് ആണ് നല്ലത് എന്നാണ് ഒരു ഞരമ്പൻ കമൻറ് ചെയ്തത്.

ഇതിനു മറുപടിയുമായി താരവും എത്തി. ചിലർ അതിന് കാശ് കൊടുക്കും. ചിലർക്ക് നാച്ചുറൽ ആയി ലഭിക്കും. നമ്മൾ അത് പ്രദർശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങൾ നിങ്ങളുടെ പ്രദർശിപ്പിക്കു.

താരം കുറിച്ചു. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം ഈ കമൻറ് പങ്കുവെച്ചു. ഫിറ്റായി ഇരിക്കാൻ താൻ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ? തൻറെ ശരീരപ്രകൃതി ആണത്. തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് പ്രദർശിപ്പിക്കുവാൻ മാത്രമാണ് ചെയ്യാൻ ഉള്ളത് എന്ന് താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28484/make-the-back-so-but-but-better-the-actor-gave-a-scathing-reply)