---
title: "സ്വിം സ്യൂട്ടില്‍ കാലിഫോര്‍ണിയയില്‍ അവധി ആഘോഷിച്ച് മംമ്ത"
english_title: "Mamta is on holiday in California in a swim suit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28481/mamta-is-on-holiday-in-california-in-a-swim-suit"
published_at: "2022-02-26T07:42:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62198cb57b992_mamtha.jpg"
keywords: []
---

# സ്വിം സ്യൂട്ടില്‍ കാലിഫോര്‍ണിയയില്‍ അവധി ആഘോഷിച്ച് മംമ്ത

> **Lead Summary:** സ്വിം സ്യൂട്ടില്‍ കയ്യിലൊരു വൈന്‍ ഗ്ലാസുമായി നീന്തല്‍ കുളത്തിന്റെ അരികിലിരിക്കുന്ന മംമ്തയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം കാലിഫോര്‍ണിയയില്‍ ആഘോഷിക്കുകയാണന്നൊണ് മംമ്ത പറയുന്നത്.

## Article Content

സ്വിം സ്യൂട്ടില്‍ കയ്യിലൊരു വൈന്‍ ഗ്ലാസുമായി നീന്തല്‍ കുളത്തിന്റെ അരികിലിരിക്കുന്ന മംമ്തയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം കാലിഫോര്‍ണിയയില്‍ ആഘോഷിക്കുകയാണന്നൊണ് മംമ്ത പറയുന്നത്.

പതിനൊന്നു വര്‍ഷത്തിനൊടുവിലാണ് താരം കൊച്ചിയില്‍ വീട് സ്വന്തമാക്കിയത്. കാത്തിരുന്ന ആഗ്രഹം നടന്നപ്പോള്‍ ഒരു വെക്കേഷനിലൂടെ അത് ആഘോഷമാക്കാന്‍ മംമ്ത തീരുമാനിച്ചു. അങ്ങനെ നേരെ കാലിഫോര്‍ണിയയിലേയ്ക്ക് പറന്നു.

കാലഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലുള്ള ബിഗ് ബിയര്‍ നഗരത്തിലെ തന്റെ താമസയിടത്തു നിന്നുള്ള ചിത്രങ്ങളാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്.

സ്വിം സ്യൂട്ടില്‍ കയ്യിലൊരു വൈന്‍ ഗ്ലാസുമായി ഇരിക്കുന്ന ഫോട്ടോകളാണ് മംമ്ത മോഹന്‍ദാസ് പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം സൗബിന്‍ സാഹിര്‍ അടക്കമുള്ള സുഹൃത്തുക്കളും മംമ്തയുടെ ഹോട്ട് ലുക്ക് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

നഗരം ചുറ്റിക്കറങ്ങാനും ഇവിടുത്തെ നയനമനോഹരമായ കാഴ്ചകള്‍ പകര്‍ത്താനും താരം സമയം കണ്ടെത്തിയെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. താമസിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള മഞ്ഞ് നിറഞ്ഞ മലനിരകളും കാഴ്ചകളുമെല്ലാം മംമ്ത ചിത്രങ്ങളായി ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28481/mamta-is-on-holiday-in-california-in-a-swim-suit)