---
title: "ബിഗ് ബോസ് ഫെയിം സൂര്യയുടെ കഥയില്‍ തമിഴ് സിനിമ, പോസ്റ്റര്‍ പുറത്തുവിട്ടു"
english_title: "Bigg Boss Fame has released a Tamil movie and poster on the story of Surya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2848/bigg-boss-fame-has-released-a-tamil-movie-and-poster-on-the-story-of-surya"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f157e35003b_Untitled-9.jpg"
keywords: []
---

# ബിഗ് ബോസ് ഫെയിം സൂര്യയുടെ കഥയില്‍ തമിഴ് സിനിമ, പോസ്റ്റര്‍ പുറത്തുവിട്ടു

> **Lead Summary:** ബിഗ് ബോസിലൂടെയാണ് സൂര്യ ജെ മേനോൻ മലയാളികളുടെ പ്രിയങ്കരിയായത്. കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളുമാണ് സൂര്യ ജെ മേനോൻ.

## Article Content

ബിഗ് ബോസിലൂടെയാണ് സൂര്യ ജെ മേനോൻ മലയാളികളുടെ പ്രിയങ്കരിയായത്. കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളുമാണ് സൂര്യ ജെ മേനോൻ.

ഏറ്റവും ഒടുവിലായിട്ടായിരുന്നു സൂര്യ ജെ മേനോൻ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. ഇപോഴിതാ തന്റെ ഒരു സ്വപ്‍നം യാഥാര്‍ഥ്യമാകുന്നതിനെ കുറിച്ച് അറിയിച്ചിരിക്കുകയാണ് സൂര്യ ജെ മേനോൻ.

സൂര്യ ജെ മേനോന്റെ കഥ സിനിമയാകുകയാണ്. ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു.

അങ്ങനെ ഒരു സ്വപ്‍നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്നാണ് സൂര്യ എഴുതിയിരിക്കുന്നത്. സിനിമയുടെ പോസ്റ്ററും സൂര്യ ജെ മേനോൻ പുറത്തുവിട്ടു.

അവതാരകയെന്ന നിലയിലും സൂര്യ ജെ മേനോൻ ശ്രദ്ധേയയാണ്. സിനിമയ്‍ക്കായി എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണമെന്നും സൂര്യ ജെ മേനോൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2848/bigg-boss-fame-has-released-a-tamil-movie-and-poster-on-the-story-of-surya)