---
title: "  ഫഹദിനൊപ്പം ഒരു ഹിന്ദി സിനിമ ചെയ്യണം ;സംവിധായകന്‍ അമിത് മസൂര്‍ക്കര്‍"
english_title: "To make a Hindi film with Fahad; directed by Amit Masoorkar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2847/to-make-a-hindi-film-with-fahad-directed-by-amit-masoorkar"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f1227790738_Untitled-7.jpg"
keywords: []
---

#   ഫഹദിനൊപ്പം ഒരു ഹിന്ദി സിനിമ ചെയ്യണം ;സംവിധായകന്‍ അമിത് മസൂര്‍ക്കര്‍

> **Lead Summary:** മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ഫഹദ് ഫാസില്‍. മലയാളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തും ധാരാളം ആരാധകരുണ്ട് ഫഹദിന്. പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലേക്ക് ഫഹദ് ഇന്ന് വളര്‍ന്നുക്കഴിഞ്ഞു.

## Article Content

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ഫഹദ് ഫാസില്‍. മലയാളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തും ധാരാളം ആരാധകരുണ്ട് ഫഹദിന്. പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലേക്ക് ഫഹദ് ഇന്ന് വളര്‍ന്നുക്കഴിഞ്ഞു.

ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഫഹദിനൊപ്പം ഒരു സിനിമ എന്ന ആഗ്രഹം മിക്ക സംവിധായകരുടേയും ആഗ്രഹമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അമിത് മസൂര്‍ക്കര്‍.

രാജ്കുമാര്‍ റാവുവിനെ നായകനാക്കി ഒരുക്കിയ, ദേശീയ പുരസ്‌കാരം നേടിയ ന്യൂട്ടണ്‍, ഈയ്യടുത്തിറങ്ങിയ വിദ്യാ ബാലന്‍ ചിത്രം ഷേര്‍ണി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ആണ് അമിത് മസൂര്‍ക്കര്‍.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ഫഹദിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം പങ്കുവച്ചത്.

അതേസമയം ഫഹദ് ഫാസില്‍ ചിത്രം മാലിക് മികച്ച പ്രതികരണങ്ങളുമായി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ ഫഹദിന്റെ കരിയറില്‍ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ്

പുതിയ ഗോള്‍ ഈ ജെന്റില്‍മാനൊപ്പം ഒരു ഹിന്ദി ചിത്രം ചെയ്യുക എന്നാണ് ഫഹദിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് അമിത് കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തില്‍ നിന്നുമുള്ള ഫഹദിന്റെ ചിത്രമാണ് അമിത് പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ സമാനമായ ആഗ്രഹം ബോളിവുഡ് സംവിധായകാരയ വിശാല്‍ ഭരദ്വാജ്, നിതേഷ് തിവാരി എന്നിവരും പങ്കുവച്ചിരുന്നു.

മലയാള സിനിമയ്ക്കും ഫഹദിനും ഇന്ന് രാജ്യത്തുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണ് മാലിക്കിന്റെ റിലീസിന് പിന്നാലെ ലഭിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍.

ഇതിനിടെ ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ രംഗത്ത് എത്തിയിരുന്നു. ഫഹദിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മാലിക്കിനെക്കുറിച്ചുമാണ് ലേഖനത്തില്‍ പറയുന്നത്.

എന്നും പുത്തന്‍ മാറ്റങ്ങള്‍ നടക്കുന്ന മലയാള സിനിമയുടെ നായകന്‍ എന്നാണ് ഫഹദിനെ അല്‍ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. 

അതേസമയം ഫഹദ് ഫാസില്‍ ചിത്രം മാലിക് മികച്ച പ്രതികരണങ്ങളുമായി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ ഫഹദിന്റെ കരിയറില്‍ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/2847/to-make-a-hindi-film-with-fahad-directed-by-amit-masoorkar)