---
title: "'സിബിഐ 5'; മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും"
english_title: "'CBI 5'; The title of the Mammootty movie will be announced tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28460/cbi-5-the-title-of-the-mammootty-movie-will-be-announced-tomorrow-latest"
published_at: "2022-02-25T21:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218feecf1fed_cbi.jpg"
keywords: []
---

# 'സിബിഐ 5'; മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും

> **Lead Summary:** **മ**മ്മൂട്ടി സിബിഐ അന്വേഷണോദ്യോഗസ്ഥന്‍ സേതുരാമയ്യരായി വീണ്ടും എത്തുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഷന്‍ പോസ്റ്ററിലൂടെ നാളെ വൈകിട്ട് അഞ്ചിനാണ് പ്രഖ്യാപനം. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക.

## Article Content

**മ**മ്മൂട്ടി സിബിഐ അന്വേഷണോദ്യോഗസ്ഥന്‍ സേതുരാമയ്യരായി വീണ്ടും എത്തുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഷന്‍ പോസ്റ്ററിലൂടെ നാളെ വൈകിട്ട് അഞ്ചിനാണ് പ്രഖ്യാപനം. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക.

വീഡിയോയുടെ പ്രീമിയര്‍ ലിങ്ക് സൈന മൂവീസ് ഇതിനകം ചാനലില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) പേര് എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ പ്രഖ്യാപന സമയം മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകര്‍ ചോദിക്കുന്ന കാര്യമാണ്.

സിരീസിലെ അഞ്ചാം ചിത്രമായതിനാല്‍ സിബിഐ 5 എന്നാണ് ഈ പ്രോജക്റ്റ് ഇതുവരെ അറിയപ്പെട്ടത്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്.

മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കഥാപാത്രത്തിന്‍റെ ഒരു സ്റ്റില്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും അഞ്ചാം വരവിലെ സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കിനായുള്ളകാത്തിരിപ്പിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/28460/cbi-5-the-title-of-the-mammootty-movie-will-be-announced-tomorrow-latest)