---
title: "നിർമ്മാതാവിന്റെ കുപ്പായമണിയാൻ കങ്കണ; ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ"
english_title: "Kangana to wear manufacturer's shirt; Nawazuddin Siddiqui is the hero in the first movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2846/kangana-to-wear-manufacturers-shirt-nawazuddin-siddiqui-is-the-hero-in-the-first-movie"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f11a91d32ef_Untitled-5.jpg"
keywords: []
---

# നിർമ്മാതാവിന്റെ കുപ്പായമണിയാൻ കങ്കണ; ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ

> **Lead Summary:** ബോളിവുഡ് താരം കങ്കണ റണാവത്ത് സിനിമാ നിര്‍മാതാവാകുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഇതിന്റെ ആദ്യ ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനാകുന്നത്.

## Article Content

ബോളിവുഡ് താരം കങ്കണ റണാവത്ത് സിനിമാ നിര്‍മാതാവാകുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഇതിന്റെ ആദ്യ ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനാകുന്നത്.

ടികു വെഡ്‌സ് ഷേരു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മണികര്‍ണിക ഫിലിംസ് എന്ന പേരില്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍ പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി.

ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2846/kangana-to-wear-manufacturers-shirt-nawazuddin-siddiqui-is-the-hero-in-the-first-movie)