---
title: "നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു; സന്തോഷ് വര്‍ക്കി"
english_title: "Wants to marry Nithya Menon; Santosh Varkey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28440/wants-to-marry-nithya-menon-santosh-varkey"
published_at: "2022-02-25T20:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218eebfddfae_nithya.jpg"
keywords: []
---

# നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു; സന്തോഷ് വര്‍ക്കി

> **Lead Summary:** മോഹന്‍ലാലിന്റെ ആറാട്ട് സിനിമ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കി. മിക്ക മാധ്യമങ്ങളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഡയലോഗുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു.

## Article Content

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കി. മിക്ക മാധ്യമങ്ങളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഡയലോഗുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു.

കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് താന്‍ എന്ന് സന്തോഷ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് സന്തോഷിന്റെ പ്രതികരണം.

മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്, എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം. നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു.

ഒരു പക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു.

അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നിത്യയോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/28440/wants-to-marry-nithya-menon-santosh-varkey)